Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

കൊട്ടയിൽ സ്വർണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കൾ അവസാനിപ്പിക്കണം; കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും' ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക; മാതാപിതാക്കൾ വായിക്കേണ്ട ചോദ്യങ്ങൾ; വൈറലാകുന്ന കുറിപ്പ്!

14 MAY 2022 11:31 AM IST
മലയാളി വാര്‍ത്ത

വിവാഹ ജീവിതത്തിൽ സഹിച്ചും ക്ഷമിച്ചും മടുത്ത പെൺകുട്ടികൾ മറ്റു വഴികളില്ലാതെ മരണം പുൽകുമ്പോൾ അവരെ ചേർത്തുപിടിക്കാൻ കഴിയാത്ത നിമിഷമോർത്ത് വീട്ടുകാർ കണ്ണീരൊഴുക്കേണ്ടി വരുന്ന സ്ഥിതി തുടരുന്നു. ഷഹ്‌ന, റിഫ, മോഫിയ, വിസ്മയ, അർച്ചന, ഉത്ര, ആൻലിയ... എന്നിങ്ങനെ പേരുകൾ മാറുന്നതല്ലാതെ സംഭവങ്ങൾക്ക് മാറ്റമില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപ സൈറയുടെ വാക്കുകളാണ്.

 

Deepa Seira എഴുതുന്നു..
എന്റെ പെൺകുട്ടികളെ..ഇവരെ അറിയാമോ നിങ്ങൾക്ക്? നിങ്ങളെപ്പോലെയുള്ള പെൺകുട്ടികൾ! ഷഹ്‌ന, റിഫ, മോഫിയ, വിസ്മയ, അർച്ചന, ഉത്ര, ആൻലിയ...ആരും ഇന്നില്ല... മരിച്ചു.. അല്ല കൊന്നു...! എഴുതി മടുത്തെങ്കിലും എഴുതിപ്പോവുകയാണ്!

 

നിങ്ങൾ ദയവായി താഴെ പറഞ്ഞിരിക്കുന്ന നിയമങ്ങൾ അറിഞ്ഞിരിക്കുക...ഏതോ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെണ്ണിനോളം ഒരു നിസ്സഹയത ഒരാണിനുമില്ല. അപ്പനും അമ്മയ്ക്കും ഇനിയും ബുദ്ധിമുട്ടുണ്ടാകരുത്, കുടുംബത്തിന് മാനക്കേട് ഉണ്ടാക്കരുത്, അനിയത്തിമാരുടെ കല്യാണം...അങ്ങനെ അവളെ പിന്നോട്ട് വലിക്കുന്ന ഒരുനൂറു കാര്യങ്ങൾ തരണം ചെയ്തു നിങ്ങൾ മാതാപിതാക്കളുടെയടുത്ത് ഓടിയെത്തും. അവിടെയും നിങ്ങൾക്ക് രക്ഷയില്ലെങ്കിൽ, മിടുക്കികളായ പെൺകുട്ടികൾ ഒറ്റയ്ക്കെങ്കിലും നിയമത്തിന്റെ വഴിയേ തിരിയും.. പക്ഷെ നിയമവശങ്ങളറിയാതെ ആരെങ്കിലും പറയുന്നതിൽ വിശ്വസം ഉറപ്പിക്കുമ്പോൾ അവിടെയും നമ്മൾ ചതിക്കപ്പെട്ടേക്കാം.

ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
ശാരീരികമായ പീഡനം -
മാനസികമായ പീഡനം - വാക്കുകൾ കൊണ്ട് അപമാനിക്കുക, സ്ത്രീധനത്തിന്റെ പേരിലോ, പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരിലോ
അപമാനിക്കുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക തുടങ്ങി ആത്മഹത്യാ ഭീഷണി വരെ ഇതിൽ ഉൾപ്പെടും.
ലൈംഗികമായ പീഡനം - സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.

 

 

 

സാമ്പത്തികമായ പീഡനം - തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, തന്റെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക.

 

2006 ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം പെണ്കുട്ടികൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമല്ല. ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലലും ശിക്ഷ ലഭിക്കും. അതുപോലെ 1961 ൽ വന്ന സ്ത്രീധന നിരോധന നിയമം .

 

(കൊട്ടയിൽ സ്വർണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കൾ നിർത്തുന്നത് വരെ ഈ നിയമത്തെപറ്റി അറിഞ്ഞിട്ടും വലിയ കാര്യമില്ല!!) പരാതിപ്പെടാൻ എന്തു ചെയ്യണം? പോലീസിൽ നിന്ന് സഹായം ലഭിച്ചിക്കില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എല്ലായിടത്തും അങ്ങനെയാവില്ല എന്നു കരുതാം. "അപരാജിത" എന്ന ഓണ്ലൈൻ സർവീസിലേക്ക് ഫോണ് വഴി ബന്ധപ്പെടാം. നേരെ പോലീസ് സ്റ്റേഷനിലേക്ക് വെച്ചുപിടിക്കണ്ട.

അതിനോടൊപ്പം തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക എന്നത് ആണ് ആദ്യം ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലും സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം സർക്കാർ സൈറ്റുകളിൽ ലഭ്യമാണ്. വനിതാ കമ്മീഷൻ അംഗങ്ങളിൽ ആരുടെയെങ്കിലും ഫോണ് നമ്പർ സേവ് ചെയ്ത് വയ്ക്കുക. അവിടെയും പരാതിപെടുക. ഇനി അങ്ങനെയും രക്ഷയില്ലെങ്കിൽ മീഡിയയെ അറിയിക്കാൻ ശ്രമിക്കുക.. ക്ഷമിക്കുക..വ്യവസ്ഥിതി ഇങ്ങനെയായി പോയി....

മാതാപിതാക്കളോട് ഒരു ചോദ്യം..ഒരു തവണ അയാളോ വീട്ടുകാരോ മകളുടെ ദേഹത്ത് കൈവെച്ചത് അറിഞ്ഞതിന് ശേഷവും നിങ്ങളെന്തിനാണ് അവളെ അവന്റെ കൂടെ തന്നെ നിൽക്കാൻ വിടുന്നത്? അവളുടെ മനസ്സ് വേദനിപ്പിച്ചവർക്കൊപ്പം നിൽക്കാൻ എന്തിനാണ് അവരെ പ്രേരിപ്പിക്കുന്നത്? വിവാഹമോചനം എന്ന ഓപ്ഷൻ നിങ്ങൾ തന്നെ അവളോട് പറയേണ്ടതല്ലേ? അവൾ നിങ്ങൾക്ക് ബാധ്യതയാകും, നാണക്കേടാകും എന്ന സ്വാർത്ഥതയല്ലേ നിങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്? അവൾ തനിച്ച് ജീവിക്കില്ലേ? അതിനവളെ പ്രാപ്തയാക്കാൻ നിങ്ങൾക്ക് കഴിയില്ലേ?


ആരോട് പറയാൻ. അതുകൊണ്ട് പെൺകുട്ടികളെ..'കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും' ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (16 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (30 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (41 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (55 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends