Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

'ഈ ചെക്കൻ പ്രണയം പറഞ്ഞപ്പോൾ ആ പ്രണയം അവൾ നിരസിക്കുകയും നീ എന്നേക്കാൾ വളരെ ഇളയതാണ്, നീ എനിക്ക് അനിയനെ പോലെയാണ് എന്ന് പറഞ്ഞു സൗഹൃദം സൂക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെണ്ണിനെ നിരന്തരം പുറകെ നടന്ന് ശല്യം ചെയ്യുകയും അവളുടെ ലൈംഗീകാവായങ്ങളുടെ ഭാഗത്തും ശരീരത്തിലും ഒക്കെ തരം കിട്ടുമ്പോൾ കയറിപ്പിടിക്കുകയും ചെയ്യുകയാണ്...' ബ്ലെസ്ലിയെ രൂക്ഷമായി വിമർശിച്ച് ജോമോൾ ജോസഫ്

29 JUNE 2022 01:06 PM IST
മലയാളി വാര്‍ത്ത

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 വളരെ ഗംഭീരമായി മുന്നേറുകയാണ്. ഇതിനിടെ രസകരമായ കാഴ്ചകൾക്കൊപ്പം തന്നെ ഏറെ നിരാശപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായി. ഇപ്പോഴിതാ ദിൽഷാ ബ്ലെസ്ലി ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളും ഇതിലെ കാഴ്ചകളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇതിനെകുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് ജോമോൾ ജോസഫ്.

'ഈ ചെക്കൻ പ്രണയം പറഞ്ഞപ്പോൾ ആ പ്രണയം അവൾ നിരസിക്കുകയും നീ എന്നേക്കാൾ വളരെ ഇളയതാണ്, നീ എനിക്ക് അനിയനെ പോലെയാണ് എന്ന് പറഞ്ഞു സൗഹൃദം സൂക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെണ്ണിനെ നിരന്തരം പുറകെ നടന്ന് ശല്യം ചെയ്യുകയും അവളുടെ ലൈംഗീകാവായങ്ങളുടെ ഭാഗത്തും ശരീരത്തിലും ഒക്കെ തരം കിട്ടുമ്പോൾ കയറിപ്പിടിക്കുകയും ചെയ്യുകയാണ് ഈ നാറി' എന്നാണ് ബ്ലെസ്ലിയെ രൂക്ഷമായി വിമർശിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

#Pervert അഥവാ #ഞരമ്പൻ നടത്തുന്ന സ്ത്രീകൾക്കെതിരായ കടന്നുകയറ്റം..
ഈ വാക്ക് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും അതിന്റെ അർത്ഥതലം ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.

Pervert : a person whose sexual behaviour is regarded as abnormal and unacceptable.
ഒരു വ്യക്തിയുടെ പെരുമാറ്റം ലൈംഗീകമായി നോർമൽ അല്ലാതിരിക്കുകയോ, നമുക്ക് അംഗീകരിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നു എങ്കിൽ എന്ന് മലയാളത്തിൽ പറയാം. Pervert എന്ന വാക്കിന്റെ മലയാളം ആണ് ഞരമ്പൻ ഏതൊരു ജീവജാലങ്ങൾക്കും ലൈംഗീകമായ താല്പര്യങ്ങൾ ഉണ്ട്. മനുഷ്യന് പ്രത്യേകിച്ചും. ആ ലൈംഗീകമായ താല്പര്യങ്ങളുടെ തുടക്കമാണ് ഇണയെ ആകർഷിക്കുകയോ ഇണയോട് താല്പര്യം തോന്നുകയോ ഒക്കെ ചെയ്യുക എന്നത്. ഈ ഘട്ടത്തെ പ്രണയം എന്ന് പറയാം.

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നുകയോ അത് അവരെ അറിയിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ താൻ പ്രണയം അറിയിച്ച വ്യക്തിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞാലോ, തോന്നിയാലോ പിന്നീട് ശല്യം ചെയ്യാതിരിക്കുക എന്നതാണ് മര്യാദ. അതിനുമപ്പുറം അവരുടെ ബൗണ്ടറികൾ ലംഘിച്ചു കൊണ്ട് അവരുടെ ശരീരത്തിൽ കടന്നു പിടിക്കുക, തൊടുക, ഉമ്മ വെക്കാൻ ചെല്ലുക, ചന്തിക്ക് പിടിക്കുക, കാലുകൊണ്ട് തടവുക, ലൈംഗീക അവയവങ്ങളിൽ കടന്നു പിടിക്കുക എന്നതൊക്കെ ആ സ്ത്രീക്ക് നേരെ നടക്കുന്ന കടന്നുകയറ്റം തന്നെയാണ്. Atrocities against women എന്ന ക്രിമിനൽ കുറ്റകൃത്യത്തിൽ പെടുന്ന ക്രിമിനൽ പ്രവർത്തികളാണ് ഇതൊക്കെ തന്നെയും. പ്രണയം നിരസിച്ച പെണ്ണിനെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും ക്രിമിനൽ കുറ്റകൃത്യം തന്നെയാണ്.

വീടുകളിൽ, റോഡുകളിൽ, വിദ്യാലയങ്ങളിൽ, പൊതുഗതാഗത സംവിധാനങ്ങളിൽ, സിനിമ തീയേറ്ററുകളിൽ പാർക്കുകളിൽ ബീച്ചുകളിൽ അങ്ങനെ ആളുകൾ കൂടുന്നിടത്ത് മുഴുവനും ഇത്തരം കടന്നുകയറ്റങ്ങൾ പെൺകുട്ടികളും സ്ത്രീകളും നേരിടുന്നുണ്ട്. "ഇല വന്ന് മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്കാണ്" ദോഷം എന്ന് പറഞ്ഞു പഠിപ്പിച്ച നമ്മുടെ സാമൂഹ്യ പൊതുബോധത്തിൽ പ്രതികരിക്കുന്ന സ്ത്രീകൾ മോശക്കാരായി മാറും എന്ന പേടിയിൽ പല സ്ത്രീകളും ഇതിനെതിരെ പ്രതികരിക്കാൻ മടി കാണിക്കുന്നവരാണ്.

നോക്കൂ ഈ വിഡിയോകളിൽ, ഈ ചെക്കൻ പ്രണയം പറഞ്ഞപ്പോൾ ആ പ്രണയം അവൾ നിരസിക്കുകയും നീ എന്നേക്കാൾ വളരെ ഇളയതാണ്, നീ എനിക്ക് അനിയനെ പോലെയാണ് എന്ന് പറഞ്ഞു സൗഹൃദം സൂക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെണ്ണിനെ നിരന്തരം പുറകെ നടന്ന് ശല്യം ചെയ്യുകയും അവളുടെ ലൈംഗീകാവായങ്ങളുടെ ഭാഗത്തും ശരീരത്തിലും ഒക്കെ തരം കിട്ടുമ്പോൾ കയറിപ്പിടിക്കുകയും ചെയ്യുകയാണ് ഈ നാറി. അവൾക്ക് കൂടി സമ്മതമാണ് എങ്കിൽ ഇതിലൊന്നും നമ്മൾ അഭിപ്രായം പോലും പറയുന്നത് ശരിയല്ല.

എന്നാൽ നോക്കൂ, ഓരോ തവണയും ആ പെണ്ണ് അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. ഈ ഒഴിഞ്ഞു മാറ്റം പോലും ഇൻവിറ്റേഷൻ ആയി അവൻ പരിഗണിക്കുകയും, വീണ്ടും വീണ്ടും അവസരങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. വീണുകിട്ടുന്ന അവസരങ്ങൾ അവൻ കാത്തുനിന്ന് ഉപയോഗപ്പെടുത്തുന്നു. ഇവിടെ ശക്തമായി പ്രതികരിക്കാനോ അവനെ നിലക്ക് നിർത്താനോ അവൾക്ക് കഴിയുന്നില്ല എന്നതാണ് സത്യം. അവനെതിരെ പ്രതികരിച്ചാൽ അവൻ പുറത്തു പോകേണ്ടി വരികയും, അവന്റെ ആരാധകർ അവൾക്കെതിരാകുകയും ചെയ്യുമെന്നോ, അത് അവളുടെ വിജയ സാധ്യത കുറക്കുമെന്നോ അവൾ ഭയപ്പെടുന്നുണ്ടാകാം. അവന്റെ ഇത്തരം കടന്നു കയറ്റങ്ങൾക്കെതിരെ bigboss ടീമിനോട് ക്യാമെറക്ക് മുന്നിൽ ചെന്ന് നിന്ന് അവൾ ഒരു പരാതി പറഞ്ഞാൽ ശക്തമായ നടപടി അവനെതിരെ ഉണ്ടാകുകയും അവൾ സുരക്ഷിത ആയിരിക്കുകയും ചെയ്തേനെ ആ വീട്ടിൽ. എന്നാൽ അതിനുള്ള ധൈര്യമോ കഴിവൊ ആ പെണ്ണിന് ഇല്ലാതെ പോയി. ഇത് തന്നെയാണ് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നം.

 

ഈ ചെറുക്കൻ ഒരു ലൈംഗീക കുറ്റവാളിയാണ്, കുറ്റകൃത്യം ആവർത്തിച്ചു ചെയ്യാനുള്ള വാസനയും അവനിലുണ്ട്. ഇവൻ അവിടെ നിൽക്കുന്ന ഓരോ നിമിഷവും ഈ നാട്ടിലെ യുവതക്ക് മോശം സന്ദേശമാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ അവളും സമൂഹത്തിന് ഒരിക്കലുമൊരു നല്ല മാതൃകയല്ല. ഇത്തരം ഞരമ്പന്മാർ തന്നെയാണ് പ്രണയം നിരസിച്ച പെണ്ണിനെ കൊല്ലാൻ നടക്കുന്നതും, ആക്രമിക്കുന്നതും ഒക്കെ. ഇത്തരം ക്രിമിനലുകളെ നിലക്ക് നിർത്തിയെ മതിയാകൂ. ഇത്തരം ക്രിമിനലുകൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയെ നമ്മൾ ഭയപ്പെട്ടെ മതിയാകൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനിതു തന്നെ തുടരും എന്ന് നെഞ്ച് വിരിച്ച് നിന്ന് പറയുന്നവൻ തനി ക്രിമിനൽ ആണ്. നോ ഡൌട്ട്.. നോ പറയേണ്ടിടത്ത് നോ പറയാനും, കടന്നുകയറ്റത്തിനെതിരെ പ്രതികരിക്കാനും നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം, സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് നമ്മുടെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends