രണ്ടു വര്ഷം മുൻപ് ആശുപത്രിയിൽ കോമയിലായി ജീവനുവേണ്ടി പോരാടി! കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർ എന്നെ വിശ്വസിക്കൂ.... പോരാടൂ, നിങ്ങൾ പ്രതീക്ഷിക്കാത്തത് പലതും സംഭവിക്കും; കൃത്യം രണ്ടേകാൽ വർഷം പിന്നിടുമ്പോൾ ബയോമെഡിക്കൽ സയൻസ് ബിരുദം പൂർത്തിയാക്കി നേട്ടം കൈവരിച്ച് യുവാവ്

അപകടങ്ങളിൽ സാരമായ പരിക്കേറ്റ് കോമയിലായ ശേഷം ജീവിതത്തിലേക്ക് അനായാസം മടങ്ങിവന്ന ആളുകളെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിൽ പല അനുഭവ കഥകളും ആത്മധൈര്യം നല്കുന്നവയാകുന്നു. അത്തരത്തിൽ രണ്ട് വർഷം മുമ്പ് അപകടത്തിൽ പരിക്കുപറ്റി കോമയിലാകുകയും പെട്ടെന്നു തന്നെ അതിനെ അതിജീവിക്കുകയും ചെയ്ത അനുഭവം തുറന്നു പറയുകയാണ് ഇസ്മായിൽ രാജ എന്ന യുവാവ്. ലിങ്ക്ഡിൻ പ്രൊഫൈലിലാണ് ജീവിതത്തിലുണ്ടായ നേട്ടത്തെക്കുറിച്ച് ഇസ്മായിൽ കുറിച്ചിരിക്കുന്നത്.
അതായത് ബയോ മെഡിക്കൽ സയൻസ് വിദ്യാർത്ഥിയായിരിക്കെയാണ് ഇസ്മായിലിന് അപകടം സംഭവിക്കുന്നത്. ഡോക്ടർമാരും അധ്യാപകരും വീട്ടുകാരും പഠനത്തിൽ നിന്നും അവധിയെടുത്ത് ആരോഗ്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കാൻ നിർദ്ദേശിച്ചപ്പോഴും പഠിച്ചു മുന്നേറണമെന്നു മാത്രമായിരുന്നു ഇസ്മായിലിന്റെ ഏക ആഗ്രഹം എന്നത്. അതുകൊണ്ടുതന്നെ വേഗത്തിൽ തന്നെ അപകടനില തരണം ചെയ്ത് ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഇസ്മായിലിന് കഴിഞ്ഞു.
"രണ്ട് വർഷം മുമ്പ് ഇന്ന്, കോമയിലായിരുന്ന ഞാൻ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. പഠനത്തിന് അവധികൊടുത്ത് ആരോഗ്യം ശ്രദ്ധിക്കാൻ ന്യൂറോളജിസ്റ്റ്, ഡോക്ടർ, നഴ്സ്, യൂണിവേഴ്സിറ്റിയിലെ അധ്യാപകർ, കുടുംബക്കാർ അങ്ങനെ എല്ലാവരും പറഞ്ഞു. എന്നാൽ പഠനം ഉപേക്ഷിക്കാനായിരുന്നില്ല എന്റെ തീരുമാനം. ഞാൻ പോരാടി. മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ ഞാൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആരംഭിച്ചു. ആറ് മാസം പിന്നിട്ടപ്പോഴേക്കും ഞാൻ നടക്കാൻ തുടങ്ങി. എട്ട് മാസത്തിനു ശേഷം രണ്ടാം വർഷ പഠനത്തിനായി ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങിപ്പോയി. കൃത്യം രണ്ടേകാൽ വർഷം പിന്നിടുമ്പോൾ ഞാൻ ബയോമെഡിക്കൽ സയൻസ് ബിരുദം പൂർത്തിയാക്കി. കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർ എന്നെ വിശ്വസിക്കൂ. പോരാടൂ, നിങ്ങൾ പ്രതീക്ഷിക്കാത്തത് പലതും സംഭവിക്കും." എന്ന് ഇസ്മായിൽ രാജ ലിങ്ക്ഡിൻ പോസ്റ്റിൽ പറയുകയുണ്ടായി.
അതേസമയം ഒരു ലക്ഷത്തിൽ അധികം പേരാണ് ഇസ്മായിലിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ഇസ്മായിലിനെ അഭിനന്ദിക്കാനും അവർ മറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങൾ ചെയ്താൽ ഇസ്മായിലിനെപ്പോലെ എല്ലാവർക്കും വിജയം കൈവരിക്കാനാകുമെന്നാണ് മാത്യു എന്നയാൾ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha