വിഴിഞ്ഞത്തു കേന്ദ്ര സേന വന്നാൽ ജീവിതം ദുസ്സഹം

വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു തുടങ്ങി. വിഴിഞ്ഞം കലാപകാലത്ത് കേന്ദ്രസേന നല്കിയ ദുരിതം അനുഭവിച്ചവരാണ് ഇപ്പോഴും തുറയിലുള്ളത്. വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ വിളിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര സേന ഉടന്‍തന്നെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
കേന്ദ്ര സേന വരുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വം അനുകൂല നിലപട് എടുക്കുകയും ചെയ്തിരുന്നു. ഇതോടെ വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ സിആര്‍പിഎഫ് എത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനമെടുപ്പിച്ചിരിക്കുന്നത്. കേന്ദ്ര സേന എത്തിയാല്‍ വിഴിഞ്ഞം പദ്ധതി എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ടു പോകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നതും.
കേന്ദ്ര സേന വരുന്നതിന് എതിരെ ലത്തിന്‍ കത്തോലിക്ക സഭാ നേതൃത്വം അതൃപ്തി അറിയിക്കുകയും സമവായ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന വഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ സഭാ നേതൃത്വം സമവായത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പല ഉപാധികളും സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നുള്ളതാണ് വാസ്തവം.
വീണ്ടും പ്രതിഷേധവുമായി സഭയും വിശ്വാസികളും രംഗത്തിറങ്ങിയാല്‍ വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേന എത്തുമെന്നുള്ള കാര്യവും ഉറപ്പാണ്. അതേസമയം കേന്ദ്ര സേനയുടെ കടന്നു വരവ് പല ബുദ്ധിമുട്ടുകളും തങ്ങള്‍ക്ക് ഉയര്‍ത്തുമെന്നും നാട്ടുകാര്‍ ഭയക്കുന്നുണ്ട്. സ്വകാര്യ യാത്രകള്‍ക്കു പോലും സൈന്യത്തിനു മുന്നില്‍ കാരണം പറഞ്ഞ് അനുമതി വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നുള്ളതൊക്കെ നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്ന സഭാ നേതൃത്വത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും രോഷവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാരിനായിരിക്കില്ല വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ നിയന്ത്രണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ കോടതിയുടെ നിലപാട് നിര്‍ണായകമാവും. സംസ്ഥാനത്തെ ഉന്നത പൊലീസ് ഓഫീസര്‍ക്കാവണം നിയന്ത്രണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതാണ് പതിവ്.
എന്നാല്‍ അക്രമികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതും പൊലീസുകാരെ പരിക്കേല്‍പ്പിച്ചതും ആഭ്യന്തര വകുപ്പിന്റെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നതും.
കേന്ദ്ര സേന എത്തിയാല്‍ വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മുപ്പത് കിലോമീറ്ററിലേറെ ദൂരം സേനയുടെ നിയന്ത്രണത്തിലായിരിക്കും. വിഴിഞ്ഞം പദ്ധതിക്കായി പാറയും മറ്റും കടല്‍മാര്‍ഗ്ഗം കൊണ്ടുവന്ന് സംഭരിച്ചിരിക്കുന്നത് വിഴിഞ്ഞത്തു നിന്നും മുപ്പത് കിലോമീറ്ററിലേറെ അകലെ മത്സ്യത്തൊഴിലാളി കേന്ദ്രമായ അഞ്ചുതെങ്ങിലാണ്. അഞ്ചുതെങ്ങില്‍ നിന്നും ഇവ വിഴിഞ്ഞത്ത് എത്തിക്കണം.
എന്നാല്‍ ഇവ എത്തിക്കാന്‍ സാധിക്കാതെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കേന്ദ്രസേനയുടെ ഇടപെടല്‍ അനിവാര്യമാണ്. മാത്രമല്ല സമരക്കാര്‍ ഇപ്പോഴും സജീവമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സേനയെത്തിയാല്‍ വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങു വരെയുള്ള ബീച്ച് ഹൈവേ റോഡില്‍ അവരുടെ സാന്നിദ്ധ്യം സ്ഥിരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഴിഞ്ഞത്തെയും പരിസരപ്രദേശങ്ങളിലേയും സംരക്ഷണം കേന്ദ്രസേന ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് കേന്ദ്ര സേനയെത്താന്‍ സാധ്യതയുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍. കേന്ദ്രസേനയെ വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അറിയിച്ച് ചീഫ്‌സെക്രട്ടറിയോ ആഭ്യന്തരസെക്രട്ടറിയോ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകുകയും ചെയ്യും. സാധാരണയായി ഇത്തരം ദൗത്യങ്ങളില്‍ സിആര്‍പിഎഫിനെയാണ് നിയോഗിക്കുന്നത്.
സിആര്‍പിഎഫ് ആണ് എത്തുന്നതെങ്കില്‍ തിരുവനന്തപുരം പള്ളിപ്പുറത്തെ ക്യാമ്പില്‍ നിന്നായിരിക്കും അവരുടെ വരവ്. സാധാരണയായി .ക്രമസമാധാനചുമതലയുള്ള പൊലീസുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സേന പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇത്തവണ കോടതി വിധി കൂടി നിര്‍ണ്ണായകമാകും.
കേന്ദ്ര സേന എത്താനുള്ള സാഹചര്യമൊരുങ്ങുകയാണെങ്കില്‍ ഇതാദ്യമായിട്ടായിരിക്കില്ല തിരുവനന്തപുരത്ത് അവരുടെ പ്രവേശനം. മുന്‍പ് മൂന്നുവട്ടം കേന്ദ്ര സേന തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 1992:ജൂലായില്‍ പൂന്തുറകലാപം നേരിടാനാണ് ആദ്യം കേന്ദ്ര സേന ഇറങ്ങിയത്. ആഭ്യന്തര മന്ത്രിയായിരുന്ന മുഖ്യമന്ത്രി കെ.കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന സമയമായതിനാല്‍ ആഭ്യന്തരമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന സി.വി.പദ്മരാജനാണ് അന്ന് കേന്ദ്ര സേന എത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
തുടര്‍ന്ന് 1995ല്‍ എകെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ സംഘര്‍ഷം അടിച്ചമര്‍ത്താനും കേന്ദ്ര സേന രംഗത്തിറങ്ങി. അതിന്റെ തുടര്‍ച്ചയായി 1996ല്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നു മരണം സംഭവിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ് രംഗത്തിറങ്ങി. .വനിതാ ദ്രുതകര്‍മ്മസേനയടക്കം അന്ന് എത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്തും അന്ന് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് ആയിരുന്നു.
https://www.facebook.com/Malayalivartha