Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

സ്വയം കുഴിച്ച കുഴിയില്‍ സിപിഎം : വിഴിഞ്ഞത്ത് തീരദേശ ജാഥ തട്ടിപ്പ് എതിര്‍പ്പുമായി നേതാക്കള്‍

06 DECEMBER 2022 03:15 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെും തീവ്ര ഇടതു വിരുദ്ധ സംഘടനകളുടെയും മാവേയിസ്റ്റുകളുടെ സാന്നിധ്യമാണ് അക്രമമുണ്ടാക്കിയതെന്ന് പോലീസും് പറഞ്ഞിരുന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവര്‍ കോവിലും സര്‍ക്കാരും  പറഞ്ഞിരുന്നു. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമാണോയെന്ന ഹൈക്കോടതിയുടെ ചേദ്യത്തിന് അത്തരമാരു സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ സിപിഎം ന്റെ പല ഘടകങ്ങളും സര്‍ക്കാര്‍ പ്രശ്‌നം വഷളാക്കിയെന്ന നിലപാടിലേയക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുന്ന പല വിഷയങ്ങളേയും സങ്കീര്‍ണ്ണമാക്കി പാര്‍ട്ടിയ്ക്കും ഭരണത്തിനും വലിയ അവമതിപ്പുണ്ടാക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. കോര്‍പ്പറേഷന്‍ കത്ത് വിവാദം, വിഴിഞ്ഞം കലാപം, സില്‍വര്‍ ലൈന്‍ പദ്ധതി, നിഷയുടെ ജോലി നഷ്ടപ്പെടുത്തിയത് അങ്ങനെ പാര്‍ട്ടിയ്ക്കാര്‍ എണ്ണിയെണ്ണി പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് വഷളായതെന്ന അഭിപ്രായം എം.വിഗോവിന്ദനെ അനുകൂലിക്കുന്നവര്‍ നേരിട്ട് പറഞ്ഞതായിട്ടാണ് അറിവ്.

എം.വി.ഗോവിന്ദനെയും ഒരു കൂട്ടര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ വേണമെന്ന ആവശ്യക്കാരാണവര്‍. എന്നാല്‍ ഇ.പി.ജയരാജനെപോലുള്ളവര്‍ വിഴിഞ്ഞം വിഷയത്തെ പഠിക്കാതെ സമരക്കാരെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതും ചര്‍ച്ചയായിട്ടുണ്ട്. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്താന്‍ ഉദ്ദേശിക്കുന്ന തീരദേശ പര്യടനം വിഷയം കൂടുതല്‍ വഷളാക്കുമെന്നാണ് പാര്‍ട്ടിയുടെ താഴെതട്ടിലുള്ള ഘടകങ്ങളുടെ അഭിപ്രായം.


സമരത്തെ പൊളിച്ച് സമരക്കാരെ വൈദികര്‍ക്കെതിരാക്കന്‍ നടത്തിയ പരിപാടികളെല്ലാം പൊളിഞ്ഞു എന്നു മാത്രമല്ല സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊളിയുകയും ചെയ്തു.കുടിയൊഴുപ്പിക്കപ്പെട്ടവരുടെ ദുരിതം പുറം ലോകത്തെത്താന്‍ കാരണം സര്‍ക്കാരാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സമരക്കാരെ രണ്ട് തട്ടിലാക്കാന്‍ ശ്രമിച്ച സിപിഎം ആണ് ഇപ്പോള്‍ രണ്ട് തട്ടിലായതൊന്ന തരത്തിലുള്ള പോസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. അടിന്തിരമായി തിരവനന്തപുരം ജില്ല സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


വിഴിഞ്ഞത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെുയും തീവ്ര ഇടതു വിരുദ്ധ സംഘടനകളുടെയും മാവേയിസ്റ്റുകളുടെ സന്നാിധ്യമാണ് അക്രമമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വിഴിഞ്ഞത്തെ തീവ്രവാദ ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശിയായ റിട്ടയേര്‍ഡ് ഡിവൈ എസ്പിയാണ് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട'് ഹര്‍ജി നല്കിയത്. ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുകയും പോലീസ് അന്വഷണത്തിന്റെ അവസാന ഘട്ടത്തിലാണെും പറഞ്ഞു. സര്‍ക്കാരിന് മറ്റ് തീവ്രവാദ സംഘടനകളെ കുറിച്ച് പരാതിയില്ലാത്തതിനാല്‍ കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹര്‍ജി തള്ളുകയായിരുന്നു

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന് വ്യക്തമാക്കുന്നതരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അക്രമത്തിന്റെ പിറ്റേ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. വളെര ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. തൊട്ടുപിന്നാലെ എന്‍ ഐ എ വിഴിഞ്ഞത്ത് എത്തിയെന്ന വാര്‍ത്തയും പോലീസ് തന്നെയാണ് പുറത്തു വിട്ടത്.

സര്‍ക്കാരിന്റെ വിശ്വസ്ഥനായ എഡിജിപി യാണ് മാധ്യമങ്ങളോട് വിഴിഞ്ഞത്ത് എന്‍ ഐ എ അന്വേഷണം തുടങ്ങിയെന്ന വിവരം പങ്കുവെച്ചത്. സമരക്കാരെ വിരട്ടുകയായിരുന്ന അതിന് പിന്നിലുള്ള ലക്ഷ്യമെന്ന് എന്‍ ഐ എ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ പൊളിഞ്ഞു വീഴുകയായിരുന്നു.  എന്‍ ഐ എ വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്. ഒരു സംഭവവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കളെ ചോദ്യം ചെയ്യാനാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍  വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അത് പോലീസ് സ്‌റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ടതല്ല.

പോപ്പുലര്‍ ഫ്രണ്ടും , വിദേശ ഫണ്ടും വിഴിഞ്ഞം അക്രമത്തിന് സഹായം ചെയ്തുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയെന്ന് പറയുന്നത് അക്രമം നടന്ന് ഒരു ദിവസത്തിന് ശേഷമാണ്. പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്ത് പോലീസുകാരെ തല്ലികൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടതിന് ശേഷം പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ശക്തി പകരാനാണ് എഡിജിപി എന്‍ ഐ എ കഥ പുറത്തുവിട്ടത്. മുന്‍പും പലതവണ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ ഇദ്ദേഹം ഇതു പോലെ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ സ്വപ്‌ന സുരേഷിനെ മെരുക്കിയെടുത്ത് മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാന്‍ നടത്തിയ നാടകങ്ങള്‍ എല്ലാവര്‍ക്കുമറിയുന്നതാണ്.


പോലീസുകാരെ അതിക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും അവശരായവരെ ആശുപത്രിയില്‍ പോലും കൊണ്ടു പോകാന്‍ കഴിയാതെ ബന്ദികളാക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങളൊന്നും അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ല. ഇത്രയും വലിയ അക്രമം നടന്നിട്ടും സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പോലീസുകാരില്‍ നിന്നുമാത്രമല്ല സിപിഎം അണികള്‍ക്കിടയിലും അമര്‍ഷം ഉയരുന്നുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (6 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (17 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (31 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (42 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (56 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends