ഡെല്‍ഹിയില്‍ കാലുകുത്തിക്കില്ല കെ.വി.തോമസിനെ പറപ്പിക്കും എം.സമ്പത്ത് നിലവിളിച്ചോടി ആറ് കോടി തിന്നു.

കേന്ദ്രസര്‍ക്കാരിലെ ക്യാബിനറ്റ് റാങ്ക് പദവിയില്‍ നിന്ന് താഴേട്ടാണ് ഇപ്പോള്‍ കെ.വി.തോമസ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ എനിക്ക് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലെന്ന് നിലവിളിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന കെ.വി.തോമസ് പ്രധാനമന്ത്രി പദമാണ് ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് അതു കൊടുക്കാത്തതുകൊണ്ട് സിപിഎം ല്‍ ചേര്‍ന്നാല്‍ അവര്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുമെന്ന തരത്തിലുള്ള ട്രോളുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേടാവുന്ന സ്ഥാനമാനങ്ങെളൊക്കെ നേടിയ ശേഷമാണ് മറുകണ്ടം ചാടിയത്.
എന്നും അധികാരത്തിലിരിക്കണമെന്ന ദുഷ്ടലാക്കാണതിന് പിന്നില്‍. പുതുതലമുറയ്ക്ക് അവസരം നല്കാതെ സ്വന്തം കാര്യം മാത്രം നോക്കി പരക്കം പായുന്നവരുടെ കൂട്ടത്തില്‍ പെടുത്തിയ കെ.വി.തോമസിന് ഒടുവില്‍ പിണറായി സര്‍ക്കാര്‍ അവരെക്കൊണ്ടാകുന്ന തരത്തിലൊരു സ്ഥാനം നല്കാന്‍ തീരുമാനിച്ചു. പിണറായി വിജയന്റെ ഫയല്‍ ചുമക്കാനുള്ള ശിപായി പണി. അതേ സമയം കെ.വി.തോമസ് പിണറായി വിജയന്റെയും സിപിഎംന്റെയു്ം പ്രതിനിധിയായി ഡെല്‍ഹിയിലെത്തിയാല്‍ നിലത്ത് കാല് തൊടാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ഡ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ഒടിച്ചിട്ട് തല്ലണം ചതിയനെ എന്നാണ് അവര്‍ വാദിക്കുന്നത്.
നേരത്തെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്തായിരുന്നു. സമ്പത്ത് ഡെല്‍ഹിയിലിരുന്ന് കേരളത്തെ ഏത് തരത്തിലാണ് സംയോജിപ്പിച്ചതെന്ന് നാളിതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല., കോവിഡ് കാലത്ത് ഡെല്‍ഹിയിലെ മലയാളികളെയെല്ലാം തഴഞ്ഞ് രഹസ്യമായി മുങ്ങിയ സമ്പത്ത് പിന്നെ ഡെല്‍ഹിയിലേയ്ക്ക് സര്‍ക്കാരിന്റെ പ്രതിനിധിയായി പോയിട്ടില്ല. ആറ് കോടി രൂപ സമ്പത്തിനായി സര്‍ക്കാര്‍ ധൂര്‍ത്തടിച്ചു കളഞ്ഞു. അതു പോലൊരു ധൂര്‍ത്താണ് ഇപ്പോള്‍ കെ.വി.തോമസിനും സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നത്. പച്ചരി വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന കേരളം ധൂര്‍ത്തിനും അനാവശ്യ ചിലവിനും ദുഷ്‌പേര് സമ്പാദിച്ചു കൊണ്ടിരിക്കുകയാണ്.
മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ ഇന്നതെത മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതു മുതല്‍ ആരംഭിച്ച സഹകരണത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിയമനം.
കേന്ദ്രമന്ത്രിയായും എംപിയായും ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് കെ.വി.തോമസ്. ഡല്‍ഹിയില്‍ അധികാരത്തിന്റെ എല്ലാ ഇടനാഴികളിലും കൃത്യമായി സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന സിപിഎം വിശ്വസമാണ് സിപിഎംനുള്ളത്.. ഡല്‍ഹിയില്‍ കെ.വി.തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കണക്കിലെടുത്താണ് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായുള്ള നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും ഡല്‍ഹിയിലെ രാഷ്ട്രീയ ബന്ധങ്ങളും പുതിയ നിയമനത്തില്‍ നിര്‍ണായകമായി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി.തോമസ് പാര്‍ട്ടിയുമായി അകലുന്നത്. പിന്നീട് ഇദ്ദേഹം തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം ഇടതു രാഷ്ട്രീയത്തില്‍ അപ്രസക്തനാകുന്നുവെന്ന തോന്നല്‍ ശക്തമാകുന്നതിനിടെയാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായുള്ള തിരിച്ചുവരവ്. സിപിഎമ്മില്‍ പോയെങ്കിലും അദ്ദേഹത്തെ അവര്‍ നാളിതുവരെ പരിഗണിച്ചിരുന്നില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സിപിഎം ന് കെ.വി.തോമസിനെ വലിച്ചിറക്കി വഴിയില്‍ നിറുത്തിയിരിക്കുന്നത് ഉചിതമല്ലെന്ന ചിന്തയുണ്ടായത്. സംസ്ഥാന മന്ത്രിക്കു തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി കാബിനറ്റ് പദവിയില്‍, ഈ മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണു നിയമനം.നേരത്തെ ഡോ.എ സമ്പത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളും സൃഷ്ടിച്ചിരുന്നു.
സമ്പത്തിന് അലവന്‍സ് ഉള്‍പ്പെടെ 90,000 രൂപയോളം വേതനമുണ്ടായിരുന്നു. വാഹനവും വസതിയും അനുവദിച്ചിരുന്നു.. സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഡല്‍ഹിയില്‍ റസിഡന്റ് കമ്മിഷണര്‍ ഉണ്ടായിരിക്കെ, ഇത്തരത്തില്‍ രാഷ്ട്രീയനിയമനം ആദ്യമാണെന്ന വാദമാണ് അന്ന് ഉയര്‍ന്നത്. സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ. 2019 ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വര്‍ഷമാണ് ഈ പദവിയിലിരുന്ന് ശമ്പളവും മറ്റ് അലവന്‍സുകളും കൈപ്പറ്റിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളില്‍ എന്ത് ഇടപെടലാണ് സമ്പത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സമ്പത്ത് എത്ര ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി മറ്റ് ഉദ്യോഗസ്ഥരെ പോലെ ഹാജര്‍ രേഖപ്പെടുത്താറില്ലെന്ന ഉത്തരമാണ് കേരള ഹൗസ് നല്‍കുന്നത്.
സമ്പത്തിന്റെ നിയമനം നടന്നതുമുതല്‍ ഒഴിയുന്നതുവരെ ഏകദേശം ആറു കോടിയോളം രൂപ അദ്ദേഹത്തിനായി ചിലവഴിച്ചു വെന്നാണ് കണക്ക്.
. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുളള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്നാണ് പദവി ഒഴിഞ്ഞത്.കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തില്‍ തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവന്‍സ് സഹിതമാണ് സമ്പത്ത് കൈപ്പറ്റിയത്.
കേരള ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍ട്രോളറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോള്‍ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലെയ്‌സണ്‍ ഓഫിസറുണ്ട്. സുപ്രീം കോടതിയിലെയും മറ്റും കേസുകള്‍ക്ക് ലോ ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍. പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കു പുറമേ വിനോദസഞ്ചാരം, ഇന്‍ഫര്‍മേഷന്‍ വകുപ്പുകളില്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരുമുണ്ട്. അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കാണു വിവിധ വകുപ്പുകളുടെ ചുമതല. എന്നിട്ടും സര്‍ക്കാര്‍ കെ.വി.തോമസിനെ പ്രത്യേക പ്രതിനിധിയാക്കിയതില്‍ പ്രതിഷേധം കനക്കുന്നുണ്ട്.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്നാണ് കെ.വി.തോമസ് പറയുന്നത്.
''ഡല്‍ഹിയില്‍ പോകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാറുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നില്‍ക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ്. യച്ചൂരിയോടും മറ്റ് നേതാക്കന്‍മാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കണം. അതാണ് കെ റെയിലിന് പിന്തുണ നല്‍കിയത്. നെടുമ്പാശേരി വിമാനത്താവളം, വൈപ്പിന്‍ പദ്ധതികള്‍ വന്നപ്പോളും എതിര്‍പ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു നിന്നത്.
വാര്‍ഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ്. എല്ലാവരേയും യോജിപ്പിച്ചു നിര്‍ത്തി. എന്നെ പുറന്തള്ളിയത് കോണ്‍ഗ്രസാണ്. ഞാന്‍ പത്ത് പേരെ വച്ച് ഗ്രൂപ്പുണ്ടാക്കാന്‍ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനില്‍പ്പില്ല. വികസനത്തിന് ഒപ്പം നില്‍ക്കണം. വികസനകാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയടക്കമുള്ളവരോടു ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും'' കെ.വി.തോമസ് പറഞ്ഞു.
അതേ സമയം കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരന്‍ എംപി രംഗത്തെത്തി. കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
''പോകുന്നവരെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്‌ക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസില്‍ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം' - മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ബിഷ്പ്പുമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കെ.വി. തോമസിന് ഇപ്പോള്‍ പ്രതിനിധി പദവിയെങ്കിലും നല്കിയതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് അര്‍ഹിക്കുന്ന പദവി നല്കിയെന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം .
https://www.facebook.com/Malayalivartha