അബ്കാരി മുതലാളിമാര്‍ പട്ടിണിയില്‍ ! ഖജനാവ് കൊള്ളയടിച്ച് പിണറായി നക്കി തിന്നാന്‍ നല്ലുപ്പുമില്ല നിലവിളിയുമായി ബാലഗോപാല്‍

അബ്കാരികളല്ലേ നമ്മുടെ അന്നം. അന്നദാതാക്കളെ പിണക്കിയിട്ടെന്തെങ്കിലും ചെയ്യാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നതാണ് ചരിത്രം. അബ്കാരികളും , ക്വാറിമുതലാളിമാരുമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ നിരവധി രാഷ്ട്രീയ പ്രസ്താനങ്ങള്‍ ഓഫീസ് പൂട്ടി പോകുമായിരുന്നെന്ന് ട്രോളിയാലും തെറ്റുപറയാനാകില്ല. അബ്കാരികളുടെ കുടിശിക എഴുതി തള്ളാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് ഉപ്പു വാങ്ങണമെങ്കില്‍ കടമെടുക്കണമെന്ന അവസ്ഥയാണ്. ഖജനാവ് മുടിച്ചു എന്നു പറയുന്നതിനേക്കാള്‍ ഖജനാവ് കൊള്ളയടിക്കുന്നു എന്ന തരത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കുടിശികയും പലിശയും പിഴയുമായി 267 കോടി രൂപയിലധികം പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ 267 കോടിയും എഴുതി തള്ളി അബ്കാരികളെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനാണ് സര്‍ക്കാര്‍ നടപടി.
കേരളത്തിന്റെ പൊതു കടം ചരിത്രത്തിലെ ഏറ്റവും അപകടകരമാ നിലയില്‍ തുടരുന്നതായി റിസര്‍വ്വ്ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് രണ്ട് ദിവസം മുന്‍പാണ് പുറത്തു വന്നത്.മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 39.1 ശതമാനം കേരളം കടമെടുത്തിരിക്കുകയാണ്. പൊതു കടം 3.90 ലക്ഷം കോടിയിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ദക്ഷ്ിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. നികതു കുടിശിക പരിച്ചെടുക്കാന്‍ കേരളം നടപ്പിലാക്കിയ ആംനെസ്റ്റി പദ്ധതിയെ റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടി പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതി പ്രകാരവും അബ്കാരികളില്‍ നിന്നും അറിഞ്ഞു കൊണ്ട് നികുതി പണം പിരിച്ചെടുത്തില്ലെന്നാണ് കരുതുന്നത്.
കോടികള്‍ വിറ്റുവരവുണ്ടാക്കി രാജ്യത്തും വിദേശത്തുമായി സ്വത്തു സമ്പാദിച്ച് അത്യാഡംബരത്തില്‍ ജീവിക്കുന്ന അബ്കാരി മുതലാളിമാര്‍ നികുതി കുടിശിക നല്കില്ല. പകരം സര്‍ക്കാര്‍ എഴുതി തള്ളണം. അത് എഴുതി തള്ളാന്‍ പിണറായി സര്‍ക്കാര്‍ സകല അടവുകളും പയറ്റുന്നു. പൊതുജന രോക്ഷവും ആഡിറ്റ് പ്രശ്‌നവും ഭയന്ന ധനകാര്യ വകുപ്പ് ഫയല്‍ അടക്കി വെട്ടിരിക്കുകയാണ്. എ.കെ.ജി സെന്ററില്‍ നിന്നുള്ള ചിട്ടൂരം വരുമ്പോള്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ നികുതി കുടിശിക എഴുതിതള്ളുകയും ചെയ്യും. കേരളം ഭരിക്കുന്ന ഇടതുപക്ഷമാണോ അതോ മുടിയ്ക്കാന്‍ കരാറെടുത്ത് ക്വട്ടേഷന്‍ ടീമാണോയെന്ന സംശയം സ്വാഭാവികം. അബ്കാരി കുടിശികയില്‍ മുന്നിലുള്ള തിരുവന്തപുരം ജില്ലയാണ്. 77 കോടി രൂപയാണ് കുടിശിക. നേരത്തെ കള്ള് ഷാപ്പ് നടത്തിയിരുന്നവരൊഴികെ ജില്ലയിലെ അബ്കാരികളില്‍ നികുതി അടയ്ക്കാന്‍ കഴിയാത്ത എത്ര പേരുണ്ടെന്ന് ധനവകുപ്പ് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും പലവിധി ബിസിനസുകളുമായി അവര്‍ ധനികരുടെ പട്ടികയില്‍ ഇടം നേടിയാണ് ജീവിക്കുന്നത്. ഇപ്പോഴും അവരില്‍ മിക്കവരും അബ്കാരി ബിസിനസ് നടത്തുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ബാറുകളും, ഷോപ്പിംഗ് മാളുകളും നടത്തി കോടികള്‍ വരുമാനമുണ്ടാക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ നികുതി കുടിശിക എഴുതിതള്ളി സഹായിക്കുന്നതെന്ന് പറയുമ്പോള്‍ മലയാളികള്‍ ഞെട്ടുകയാണ. നികുതി കുടിശിക അടയ്ക്കാതെ സര്‍ക്കാരിനെതിരെ കേസ് കൊടുത്തിട്ടും ഇത്തരം അബ്കാരി മുതലാളിമാര്‍ക്ക് വീണ്ടും ബാറുകള്‍ നടത്താന്‍ ലൈസന്‍സ് കൊടുത്തതും ഇതേ സര്‍ക്കാരല്ലേയെന്ന ചോദ്യം സ്വഭാവികം. വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കി നല്കുമ്പോഴെങ്കിലും സര്‍ക്കാരിന് കിട്ടാനുള്ള തുക പിരിക്കാന്‍ എക്‌സൈസ് വകുപ്പോ സര്‍ക്കാരോ എന്തെങ്കിലും നടപിടിയെടുത്തിട്ടില്ലെന്ന കാര്യവും വ്യക്തമാണ്. നികുതി കുടിശിക കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അബ്കാരികള്‍ കേസുമായി മുന്നോട്ട് പോയത്. സര്‍ക്കാരിന് ഡബിള്‍ നഷ്ടമാണ്. നികുതി കുടിശിക എഴുതി തള്ളി അബ്കാരികളെ സഹായിക്കുമ്പോള്‍ ഇരുപത്തഞ്ച് വര്‍ഷത്തോളം നികുതിയ്ക്കായി കേസ് നടത്തിയതിനും ചിലവായത് കോടികളാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ അബ്കാരികളുമായുള്ള ചര്‍ച്ചയില്‍ ഉറപ്പു കൊടുത്ത കാര്യങ്ങളില്‍ ഒന്നായിരുന്നു നികുതി സംബന്ധിച്ച കേസുകള്‍ ഒത്തുതീര്‍പ്പാക്കി കുടിശിക എഴുതി തള്ളാമെന്നത്. കൂടാതെ അടച്ചു പൂട്ടിയതും അല്ലാത്തതുമായ ബാറുകള്‍ തുറന്നു കൊടുക്കാമെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് ധാരണയാക്കിയിരുന്നു. ബാറുകള്‍ മുക്കിലും മൂലയിലും തുറന്നു കൊടുത്തു. പക്ഷേ കുടിശികയുടെ കാര്യം മാത്രം നീണ്ടു പോയി. ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും കുടിശികയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പ് ഫണ്ടിനെ ബാധിക്കുമെന്ന് സിപിഎം മനസിലാക്കിയിട്ടുണ്ട.
കടത്തില്‍ നിന്നും കടത്തിലേയ്ക്ക കുപ്പു കുത്തി കൊണ്ടിരിക്കുന്ന സര്‍ക്കാരിന് 267 കോടി രൂപ നിസാരമായി കളയാന്‍ കഴിയുന്നത് വ്യക്തപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണം ഉയരുന്നുണ്ട്. എഴുതിതള്ളുന്ന തുക സര്‍ക്കാരിന് കിട്ടിയില്ലെങ്കിലും സിപിഎം നും ഇടനിലക്കാരായി നിന്ന സഖാക്കള്‍ക്കും കിട്ടും എന്നതാണ് വ്ാസ്തവം. പൊതുഖജനാവില്‍ വരേണ്ട പണം സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരിലേയ്ക്ക് എത്തിക്കാനുള്ള കുറുക്കുവഴിയായി മാത്രമാണ് അബ്കാരി കുടിശിക എഴുതി തള്ളാനുള്ള സര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
പലിശയിളവും മുതലില്‍ ആനുകൂല്യവും നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുടിശിക പിരിക്കുമെന്ന് ഏപ്രിലില്‍ പുതിയ മദ്യനയത്തില്‍ പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല. അനുമതി തേടിയുള്ള ഫയലില്‍ ധനകാര്യവകുപ്പ് തീരുമാനമെടുക്കാത്തതാണു കാരണം. അബ്കാരി മുതലാളിമാരുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഈ തുക ഒഴിവാക്കിയാല്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടായി കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ഫണ്ട് ഒഴിവാക്കുന്നതെന്നുമുള്ള ആരോപണം ശ്കതമാണ്.1970 മുതല്‍ 2000 വരെ കാലത്ത് കള്ളുഷാപ്പ് ലേലത്തിനെടുത്ത അബ്കാരികള്‍ സര്‍ക്കാരിലേക്കു നല്‍കാനുള്ളതാണു തുക. ഷാപ്പുകള്‍ നഷ്ടത്തിലായെന്നും കേസില്‍പെട്ടെന്നുമെല്ലാം കാരണം നിരത്തിയാണു കുടിശിക വരുത്തിയത്. ഇതില്‍ 60 കോടി രൂപ മുതലിനത്തിലാണ്. ബാക്കി പലിശയും പിഴപ്പലിശയും. പാവപ്പെട്ടവരെ പിഴിഞ്ഞ് നികുതി ഈടാക്കുന്ന സര്‍ക്കാരുകള്‍ക്ക് ഈ മുതലാളിമാരെ പിണക്കാന്‍ താല്‍പ്പര്യമില്ല. ഇതിന് വേണ്ടിയാണ് പുതിയ നീക്കം.
പലിശ ഒഴിവാക്കി, മുതലില്‍ നിശ്ചിത ശതമാനം ഇളവു നല്‍കി ആംനെസ്റ്റി സ്‌കീം നടപ്പാക്കാനായിരുന്നു തീരുമാനം. 25 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടി.പിരിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് എഴുതിത്ത്ത്തള്ളാനെങ്കിലും, പല ജില്ലകളിലും ആ വഴിയാണു സ്വീകരിക്കുന്നത്. വില്ലേജ് ഓഫിസര്‍ മുതല്‍ കലക്ടര്‍ വരെയുള്ളവരുടെ റിപ്പോര്‍ട്ട് എക്സൈസിനു ലഭ്യമാക്കിയാണ് ധനവകുപ്പിന്റെ അനുമതിയോടെ എഴുതിത്ത്ത്തള്ളല്‍. രാഷ്ട്രീയസമ്മര്‍ദവും മറ്റും മൂലം പലയിടത്തും കുടിശിക എഴുതിത്ത്ത്തള്ളി. കുടിശിക അബ്കാരികളില്‍ നിന്നോ, അനന്തരവകാശികളില്‍ നിന്നോ ഈടാക്കുന്നതിന് റവന്യു റിക്കവറി നടപടികള്‍ ത്വരിതപ്പെടുത്താന്‍ എല്ലാ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നത്.
സാധാരണ കച്ചവടക്കാര്‍ കൃത്യസമയത്ത് ഇ-റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ നടപടിയെടുക്കുന്ന ചരക്ക് സേവന നികുതി വകുപ്പ് അബ്കാരികളില്‍ നിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മൃദുസമീപനം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2011 ഏപ്രില്‍ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 53.96 കോടിയായിരുന്നു നികുതി കുടിശ്ശിക. കാലക്രമേണ ഇത് വര്‍ധിച്ച് 127.79 കോടിയായി ഉയര്‍ന്നു. 2016 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെ നികുതി കുടിശ്ശിക വരുത്തിയ അബ്കാരികളില്‍നിന്ന് 60.04 ലക്ഷം രൂപ പിഴയീടാക്കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
റിസര്‍വ്വ് ബാങ്ക് കടമെടുപ്പിനെ കുറിച്ച് കേരളത്തിന് മുന്നറിയിപ്പുകള്‍ നല്കിയിട്ടും ഇനിയും മൂവായിരം കോടി കടമെടുത്ത് ശമ്പളവും പെന്‍ഷനും നല്കാനാണ് തയ്യാറെടുക്കുന്നത്. ഖജനാവില്‍ പണമില്ലെന്നും കടം കൂടിയെന്നും റിസര്‍വ്വ് ബാങ്ക് സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടും മുന്‍ ധനമന്ത്രി തോമസ് ഐസക് പറയുന്ന സാമ്പത്തിക സിദ്ധാന്തം മനസിലാകാതെ കേരള ഞെട്ടിയിരിക്കുകയാണ്. അതേടൊപ്പം കഴിഞ്ഞ ദിവംസ മുഖ്യമന്ത്ര നടത്തിയ പ്രസ്ഥാവനയും ആശയകുഴപ്പമുണ്ടാക്കിയിരുക്കുകയാണ് . കേരളത്തില്‍ കട ബാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ 3.90 ലക്ഷം കോടി കടം ആര്‍ക്കാണെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
അബ്കാരികള്‍ക്ക് മാത്രമല്ല മറ്റ് നിരവധി മേഖലകളിലും സര്‍ക്കാര്‍ അട്ടിമറി മാര്‍ഗ്ഗങ്ങളിലൂടെ പണക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. നിയമലംഘനം നടത്തി നിര്‍മ്മിച്ച വന്‍കിട കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയതപ്പോള്‍ പിഴയായി ഒടുക്കേണ്ട് വന്‍തുകകള്‍ നാമമാത്രമാക്കി കൊടുത്തതും, നിരവധി പേരുടെ നികുതി കുടിശികള്‍ പേരിന് മാത്രം അടപ്പിച്ച് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ക്വാറിമുതലാളിമാര്‍ അടയ്‌ക്കേണ്ട റവന്യൂ കുടിശികയിലും വന്‍ ഇളവുകള്‍ വരുത്തി കൊടുത്തിട്ടുണ്ട്. അബ്കാരി നികുതി കുടിശിക അവസാനത്തേതല്ല. സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണോ അതോ പണക്കാര്‍ക്ക് വേണ്ടിയാണോയെന്ന സംശയം പൊതുജനങ്ങളില്‍ നിന്നുയരുന്നത് സ്വഭാവികം. എങ്കിലും തൊഴിലാളി സര്‍വ്വാധിപത്യ പാര്‍ട്ടി അതിന്റെ അണികള്‍ക്ക് വിശ്വാസമുള്ള കാര്യങ്ങള്‍ ചിലതെങ്കിലും ചെയ്യുമെന്ന് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha