ചുക്കിനും,ചുണ്ണാമ്പിനും കൊള്ളാത്ത സര്‍ക്കാര്‍ വലിച്ചുകീറി മരുമോന്റെ ഫ്‌ളക്‌സും,അപ്പാപ്പാന്റെ കിഫ്ബിയും എന്‍എസ് എസ് ഉള്‍വിളി.

അപ്പന്‍ ആനപ്പുറത്തേറിയാല്‍ മകന്റെ ച്ന്തിക്ക് കായ്പ് വരുമോയെന്ന ചോദ്യം കുറേകാലം മുന്‍പ് കേട്ടത് കെ.ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി.ഗണേഷ്‌കുമാറിനെ കുറിച്ചായിരുന്നു. കായ്പ് ഉണ്ടായാലും ഇല്ലെങ്കിലും തിരിഞ്ഞും മറിഞ്ഞും നിന്നു കൊണ്ട് തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചു കയറി. പിന്നീട് അപ്പന്റെ കായ്പുണ്ടെയെന്ന തപ്പി നോക്കാന്‍ ആരും മെനക്കെട്ടില്ല. യുഡിഎഫിനോട് കലഹിച്ച് ബാലൃഷ്ണപിള്ളയും മകനും എല്‍ഡിഎഫിലേയ്ക്ക പോയപ്പോള്‍ കോണ്‍ഗ്രസിനെ കണക്കറ്റ് തെറിപറഞ്ഞു. മന്ത്രി മോഹത്തോടെയാണ് പോയതെങ്കിലും മന്ത്രിയുമാക്കിയില്ല തന്ത്രിയുമാക്കിയില്ല. ഇപ്പോഴും സിപിഎം ന്റെ തിണ്ണയിലാണ് സ്ഥാനം കെടുത്തിരിക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചതും വേട്ടയാടിയതുമായ സോളാര്‍ കേസിലെ നായിക സരിത നായരെ കോണ്‍ഗ്രസ് ഫീല്‍ഡിലേയ്ക്കിറക്കിയത് സാക്ഷാല്‍ ഗണേഷ് കുമാറായിരുന്നു. സരിതിയും ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഇതേ ഗണേഷ് കുമാറാണെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്.
ഉമ്മന്‍ചാണ്ടി അന്ന് ഇരുകക്ഷികളില്‍ നിന്നും മനസിലാക്കിയ വിവരങ്ങളൊന്നും പുറത്തു പറഞ്ഞിട്ടില്ല. എന്നിട്ടും ഭരണത്തില്‍ പങ്കാളിയാകാനുളള അതിമോഹം കൊണ്ട് ഗണേഷ് എന്‍ഡിഎഫ് പാളയത്തിലായി. എന്നിട്ട് എംഎല്‍എയായി ഒതുങ്ങി കഴിയുകയായിരുന്നു. വല്ലപ്പോഴും മണ്ഡലത്തില്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കുകയോ അല്ലെങ്കില്‍ കുടുംബവഴക്കുണ്ടാവുകയോ ചെയ്യുമ്പോഴാണ് വാര്‍ത്തകളില്‍ എത്തുന്നത്. അല്ലാതെ അടിച്ചമര്‍ത്തി മൂലയ്ക്കിരുത്തിയ സിപിഎം പറയാതെ മിണ്ടാന്‍ പോലും ഒക്കാത്ത അവസ്ഥയാണ്. കെ.ബി ഗണേഷ്‌കുമാറിന് മാത്രമല്ല, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും അവസ്ഥ വ്യത്യസ്തമല്ല. യുഡിഎഫിലെ വിരട്ടലും വിലപേശലും ഒന്നും എന്‍ഡിഎഫില്‍ നടക്കില്ലെന്നു മനസിലാക്കി മിണ്ടാതിരിക്കുകയായിരുന്നു.
എന്നാല്‍ നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഒരു എംഎല്‍എ എന്ന നിലയില്‍ ഗണേഷ് കുമാര്‍ പൊട്ടിതെറിച്ചത് രണ്ടും കല്പിച്ചാണ്. മന്ത്രിമാരുടെ പേരും നാളും പറഞ്ഞു തന്നെയാണ് ഗണേഷ് വിമര്‍ശനം ഉന്നയിച്ചത്. സിപിഎം എംഎല്‍എ മാര്‍ മനസുകെണ്ട് സന്തോഷിച്ചെങ്കിലും സൈദ്ധാന്തിക വശമനുസരിച്ച് ഗണേഷിനെ അവര്‍ വിമര്‍ശിക്കാനും മറന്നില്ല. സിപി ഐ ഉള്‍പ്പടെയുള്ള മറ്റ് ഘടക കക്ഷികള്‍ ഗണേഷിന്റെ ധര്‍മ്മസങ്കടത്തെ കൈയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം.ഭരണപക്ഷ എംഎല്‍എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ കെ.ബി.ഗണേഷ്‌കുമാറിന്റെ രൂക്ഷവിമര്‍ശനത്തിന് മറുപടി പറയാന്‍ നേതാക്കള്‍ക്കായില്ല. തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിട്ടത്
'കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ് എങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ എന്ത് വികസനമാണ് നടക്കുന്നത് ഗണേഷ് കുമാര്‍ യോഗത്തില്‍ ചോദിച്ചു.കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണ്' - രോഷത്തോടെയുള്ള ഗണേഷിന്റെ വാക്കുകള്‍ക്ക് കയ്യടിച്ച എംഎല്‍എമാരുമുണ്ട്.
ഗണേഷിന്റെ വാക്കുകള്‍ കൈവിട്ടു പോകുന്നതായി മനസിലാക്കി പാര്‍ലമെന്ററിപാര്‍ട്ടിക്കു നേതൃത്വം കൊടുക്കുന്ന മന്ത്രി കെ.രാധാകൃഷ്ണനും മുന്‍മന്ത്രി ടി.പി.രാമകൃഷ്ണനും അസ്വസ്ഥരായെങ്കിലും 'ഇവിടെ അല്ലാതെ മറ്റെവിടെയാണു പറയേണ്ടത്' എന്നായിരുന്നു ഗണേഷിന്റെ പ്രതികരണത്തോടെ അവരെ അടക്കിയിരുത്തി.
പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരായെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികള്‍ക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല'' ഗണേഷിന്റെ വാക്കുകളില്‍ നേതാക്കള്‍ അസ്വസ്ഥരായെങ്കിലും പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടാണ് വേദി വിട്ടത്. തന്റെ അഭിപ്രായം എവിടെയും പറയുമെന്ന്ും ,പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയുമെന്നും ചോദിച്ച. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎല്‍എമാരും പി.വി.ശ്രീനിജന്‍ എംഎല്‍എയും രംഗത്തുവന്നതോടെ സിപിഎം എംഎല്‍ എ മാര്‍ വിയോജിപ്പും പ്രകടിപ്പിച്ചു.
ഫ്‌ളകസ് വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഇടതുപക്ഷത്തെ ഘടകകക്ഷികളില്‍ നിന്നുയരുന്നതിന് പിന്നില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലേയ്ക്ക് എംഎല്‍എമാര്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ നല്കിയ റോഡുകളും പാലങ്ങളും പകുതി വഴിയില്‍ നിലച്ചിരിക്കുകയാണ്. കാല്‍നടയാത്ര പോലും സാധ്യമല്ല പലയിടങ്ങളിലും. വികസനത്തിന്റെ പേരില്‍ ഉയര്‍ത്തിയ ഫ്‌ളക്‌സുകള്‍ പൊതുജനം കീറിയെറിഞ്ഞു തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പണികള്‍ പോലും പാതി വഴിയിലാണ്. എന്നിട്ടും എംഎല്‍എമാര്‍ക്ക് വിഹിതം നല്കുന്നതില്‍ വീണ്ടും കാലതാമസം നേരിടുന്നുണ്ട്. സിപിഎം ന്റെ വിരട്ടലും മുഖ്യമന്ത്രിയുടെ ശാസനം ഭയന്ന് കഴിഞ്ഞ യോഗങ്ങളിലൊന്നും എംഎല്‍എമാര്‍ മിണ്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യോഗ്തതില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നില്ല.
കിഫ്ബി വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിറുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബജറ്റ് വിഹിതത്തിനായി അപേകഷിക്കുമ്പോള്‍ എംഎല്‍എ മാര്‍ കിഫ്ബി ഫണ്ടിനായി ആവശ്യപ്പെടെണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തെ അറിയിപ്പ് നല്കിയിരുന്നു. കിഫ്ബിയ്ക്കായെടുത്ത വായ്പ നിലനില്ക്കുന്നതിനാല്‍ സര്‍ക്കാരിന് മറ്റ് വായ്പകളൊന്നും എടുക്കാന്‍ കേന്ദ്രം അനുമതി നല്കുന്നില്ല. കിഫ്ബി വഴി ചിലവഴിച്ച പണമെല്ലാം വായ്പയും മസാല ബോണ്ടിലൂടെയും കിട്ടിയതാണ്.ഈ തുക വിനിയോഗിച്ചതാകട്ടെ തിരിച്ചു കിട്ടാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. ആവശ്യം പോലെ വായ്പ് കിട്ടികൊണ്ടിരുന്നു. കിട്ടിയ തുകയെല്ലാം റോഡും പാലങ്ങളുമായി മാറ്റി . എന്നാല്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കണമെന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ലായിരുന്നു. ഇപ്പോള്‍ കിഫ്ബി സര്‍ക്കാരിന് വലി ബാധ്യതയായി മാറിയിരിക്കുകയാണ്. അതു കൊണ്ടാണ് ഇനി ബജറ്റ് ഫണ്ട് മാത്രമേ എംഎല്‍എ മാര്‍ക്ക് ലഭിക്കുകയുള്ളൂ എന്ന സാഹചര്യത്തിലാണ് ഗണേഷ് കുമാര്‍ പെട്ടിതെറിച്ചത്.
എന്നാല്‍ ഗണേഷ് കുമാറിന്റെ പൊട്ടിതെറിയില്‍ വ്യക്തമായ രാഷ്ട്രീയം കാണുന്നവരുമുണ്ട്. പെരുന്നയിലെ നായര്‍ സാമ്രാജ്യത്തിന്റെ അനുഗ്രഹത്തിലാണ് ഗണേഷ് കുമാര്‍ ഒരോതവണ എംഎല്‍എയും മന്ത്രിയുമൊക്കെ ആയത്. എന്നാല്‍ പെരുന്നയും എന്‍ എസ് എസും ഇപ്പോള്‍ ശശി തരൂരിനെ ഉയര്‍ത്തി കാട്ടി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനി എന്‍ഡിഎഫില്‍ തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഗണേഷിന് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഗണേഷിന് ഇടതു പക്ഷം അടുത്ത രണ്ടര വര്‍ഷം മന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം നല്കിയിട്ടുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന വിവരം . അതൊക്കെ നടക്കുമെന്ന കാര്യത്തിലും സംശയമാണ്. യുഡിഎഫിനോടൊപ്പെം നിന്നപ്പോള്‍ നടത്തിയതിന്റെ പത്തിലൊരു ശതമാനം വികസനം മാത്രമേ മണ്ഡലത്തില്‍ നടത്താന്‍ കഴിയുന്നുള്ളൂവെന്ന വിവരവും ഗണേഷ് പങ്കുവെച്ചിട്ടുണ്ട്. ഭരണ കക്ഷിയിലെ എംഎല്‍എമാര്‍ തന്നെ സര്‍ക്കാരില്‍ ഒന്നും നടക്കുന്നില്ലെന്നും വികസനം ഫളക്‌സ് ബോര്‍ഡിലൂടെ മാത്രമാണെന്നും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇടതുപക്ഷം കുറച്ചു കൂടെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
https://www.facebook.com/Malayalivartha