പാകിസ്ഥാൻ രൂപ മൂക്കും കുത്തി താഴോട്ട്: ഷഹബാസിനെ ജനങ്ങൾ മിക്കവാറും തല്ലിക്കൊല്ലും !

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്‌ബിപി) പറയുന്നതനുസരിച്ച്, വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെയാണ് ഏറ്റവും പുതിയ ഇടിവ് സംഭവിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.വ്യാഴാഴ്ച യുഎസ് ഡോളർ 271.36 പികെആർ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഴ്ചയിലെ അവസാന പ്രവൃത്തി ദിനത്തിൽ, പ്രാദേശിക കറൻസി യുഎസ് ഡോളറിനെതിരെ 5.22 പികെആർ അഥവാ ഏകദേശം 1.89 ശതമാനം ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കയറ്റുമതിയിലെ ഇടിവും വിദേശ പാക്കിസ്ഥാനികളിൽ നിന്നുള്ള പണമയയ്ക്കൽ കുറവും, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതും രൂപയുടെ മൂല്യത്തെയും നേരിട്ട് സ്വാധീനിക്കുന്നുവെന്ന് സിൻഹുവയോട് സംസാരിച്ച എസ്ബിപിയുടെ മുൻ ഗവർണർ റെസ ബാകിർ പറഞ്ഞു. ഈ ഘടകങ്ങളെല്ലാം കൂടാതെ ആഗോള മാന്ദ്യവും പ്രാദേശിക കറൻസിയുടെ ഇടിവിന് കാരണമായി.
സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലെത്തി നിൽക്കുന്ന പാകിസ്താനിൽ അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പുമായി വ്യാപാരികളും . അധികം വൈകാതെ തന്നെ പാചക എണ്ണയും , നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഇപ്പോൾ ഇവയ്‌ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും ഇതേ സ്ഥിതി തുടർന്നാൽ കടുത്ത പ്രതിസന്ധിയിലേക്കാകും പോകുകയെന്നാണ് വ്യാപാരികൾ പറയുന്നത്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പകളെടുക്കാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ വിനിമയ നിരക്കില്‍ അയവ് വരുത്തിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ വസ്ത്ര നിർമാണ മേഖല തകർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടി ആയത്.
470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ഈ സഹായത്തിലൂടെ താൽക്കാലികമായി എങ്കിലും പിടിച്ച നിൽക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ ഊർജ്ജ മേഖലയിൽ സംഭവിക്കുന്നത് വൻ തിരിച്ചടിയാണ്. ഡീസൽ,കൽക്കരി നിലയങ്ങളിൽ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോൾ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്‍റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താൻ.
സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്‍റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് പേരുടെ വരുമാനമാർഗമായിരുന്ന ടെക്സ്റ്റയിൽസ് വ്യവസായങ്ങൾക്ക് പൂട്ടുവീണുതും പാകിസ്താന് തിരിച്ചടിയായി .. രാജ്യത്ത് നാശം വിതച്ച പ്രളയം, പരുത്തി കൃഷിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. . പരുത്തി ആവശ്യത്തിന് ലഭിക്കാതെ ആയതും സാമ്പത്തിക മാന്ദ്യവും വ്യവസായത്തെ കാര്യമായി തന്നെ ബാധിച്ചു. പല പ്രമുഖ ഫാക്ടറികളും ഇതിനോടകം തന്നെ പ്രവർത്തനം അവസാനിപ്പിച്ച് കഴിഞ്ഞു.
ഏകദേശം 10 ദശലക്ഷത്തോളം ആളുകളാണ് ടെക്സ്റ്റയിൽസ് മേഖലയിൽ ജോലി ചെയ്യുന്നത്. പാകിസ്താന്റെ കയറ്റുമതി വരുമാനത്തിന്റെ പകുതിയും,സമ്പദ് വ്യവസ്ഥയുടെ 8 ശതമാനത്തോളം വരുമാനവും ഈ മേഖലയിൽ നിന്നാണ്. രാജ്യത്തുണ്ടായ പ്രളത്തിൽ ഏകദേശം 35 ശതമാനത്തോളം പരുത്തി കൃഷിയാണ് നശിച്ചത്. ഇതോടെ 30 ശതമാത്തോളമാണ് തുണി വ്യാപാരത്തിലെ കയറ്റുമതിയിലെ അളവ് കുറഞ്ഞത്. ഉയർന്ന പണപ്പെരുപ്പവും കറൻസി കരുതൽ ശേഖരത്തിലെ കുറവും കാരണം, പരുത്തി പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത് വാങ്ങാനുള്ള സാഹചര്യമില്ല. ഇതും ടെക്സ്റ്റയിൽസ് മേഖലയ്‌ക്ക് തിരിച്ചടിയാവുന്നുണ്ട്.
നിലവിൽ ആവശ്യത്തിന് സ്റ്റോക്കുകളുള്ള കമ്പനികൾ കുറച്ചുമാസം കൂടി പിടിച്ചു നിൽക്കുമെങ്കിലും വിദേശ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ചെറുകിട ഫാക്ടറികളുടെ നില പരുങ്ങലിലാണ്. നല്ല നിലവാരമുള്ള പരുത്തിയുടെ കുറവ്.ഇന്ധനച്ചിലവ്,വേതനം,പട്ടിണി എന്നിവയെല്ലാം വ്യവസായത്തെ ബാധിക്കുന്നുണ്ട്. പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഫാക്ടറി ഉടമകളും തൊഴിലാളികളും സർക്കാരിന് നിരവധി അപേക്ഷകൾ സമർപ്പിച്ചെങ്കിലും ഭരണച്ചിലവിന് പോലും പണം കണ്ടെത്താനാവാത്ത പാക് ഗവൺമെന്റ് ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
വൈദ്യുതി, പെട്രോൾ, ഡീസൽ തുടങ്ങിയവയ്‌ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എസിയും വൈദ്യുത വിളക്കുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഹാളുകളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് വിവാഹം പോലുള്ള ചടങ്ങുകൾ നടത്തണമെന്നാണ് പാക് ഭരണകൂടം നിർദേശിച്ചത്. നേരത്തെ തന്നെ പാകിസ്താൻ കടുത്ത പ്രതിസന്ധിയിലുടെയാണ് കടന്ന് പോയിരുന്നത്.
പാക് രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലായി. വിദേശ കറൻസിയുടെ ശേഖരം നാമമാത്രമാണ്. കഷ്ടിച്ച് മൂന്ന് ആഴ്ചത്തെ ഇറക്കുമതിയ്‌ക്ക് പോലും ഇത് തികയില്ലെന്നാണ് കണക്കുകൂട്ടൽ. പ്രതിസന്ധി സാഹചര്യത്തിൽ അയവ് വരുത്തുന്നതിനായി തടഞ്ഞുവെച്ചിരിക്കുന്നത് ഉൾപ്പെടെയുള്ള ഫണ്ടുകൾ ലഭിക്കുന്നതിനായി അന്താരാഷ്‌ട്ര നാണയനിധിയുമായി പാക് ഭരണകൂടം ചർച്ച് നടത്തുന്നുണ്ടെങ്കിലും കാര്യമായി പുരോഗതി വൈവരിക്കുന്നില്ല. സഹായം നൽകാൻ സൗഹൃദ രാജ്യമായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുമില്ല.
https://www.facebook.com/Malayalivartha