എലോൺ മസ്‌ക് ഇനി മോദിയ്ക്ക് മുന്നിൽ കൈനീട്ടും, വൈദ്യുത വാഹന രംഗത്ത് രാജ്യം വന്‍ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുമ്പോൾ അപൂർവ ധാതുവായ ലിഥിയം ശേഖരം ഇന്ത്യയിൽ കണ്ടെത്തി, രാജ്യം ഉയരങ്ങളിലേക്ക്...!

ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ മുന്നേറ്റത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷവാർത്ത. അപൂർവ ധാതുവായ ലിഥിയം ശേഖരം ഇന്ത്യയിൽ കണ്ടെത്തി .ബിബിസിയിലെ ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്ന് ഇതാണ് .ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ നിർണായകമായ സ്ഥാനമാണ് ലിഥിയത്തിനുള്ളത് .ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍-ഹൈമാന മേഖലയില്‍ നിന്നാണ് ടണ്‍ കണക്കിന് ലിഥിയം കണ്ടെത്തിയിരിക്കുന്നത്.
വൈദ്യുത വാഹന രംഗത്ത് രാജ്യം വന്‍ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ വലിയ മുതല്‍ക്കൂട്ടാകും ലിഥിയം സാന്നിധ്യം എന്ന് ലോകമാധ്യമങ്ങൾ വിളിച്ചു പറയുന്നു ... സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, കൂടാതെ ഇലക്ട്രിക് കാറുകൾ തുടങ്ങിയ നിരവധി ഗാഡ്‌ജെറ്റുകൾ റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം.
ഒരു നോണ്‍-ഫെറസ് ലോഹമാണ് ലിഥിയം. വൈദ്യുതി വാഹനങ്ങളിലെ ഇ വി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്ന് ആണ് ഇത് . അതിനാല്‍ സ്വന്തമായ ലിഥിയം ശേഖരമുള്ളത് വൈദ്യുതി വാഹന നിര്‍മാണ രംഗത്ത് രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കശ്മീരില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഗവേഷണത്തിലൂടെ ലിഥിയം സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലിഥിയം ഇറക്കുമതിക്കായി ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയെയും അർജന്റീനയെയും ആണ് ആശ്രയിച്ചിരുന്നത് ..എന്നാൽ ഇപ്പോൾ ലോകത്തിനു മുഴുവൻ സപ്ലൈ ചെയ്യാനുള്ള ലിഥിയം ശേഖരമാണ് ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നത്
ലിഥിയം, ഗോള്‍ഡ് എന്നിവയുള്‍പ്പെടെ 51 ധാതു ബ്ലോക്കുകള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൈമാറിയിട്ടുണ്ട്. 51 ലോഹ- ധാതു നിക്ഷേപങ്ങളില്‍ 5 ബ്ലോക്കുകള്‍ സ്വര്‍ണവും മറ്റുള്ളവ പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയുമാണ് എന്ന് ഖനി മന്ത്രാലയം വ്യക്തമാക്കി. ഇവ ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, എന്നിവിടങ്ങളിലാണ്.
നിലവില്‍ രാജ്യം സ്വന്തം ആവശ്യങ്ങള്‍ക്കായി ലിഥിയം, നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ലിഥിയത്തിന്റെ സാന്നിധ്യം ഈ മേഖലയിലെ രാജ്യത്തിന്റെ കുതിപ്പിന് ഉത്തേജനമാകും എന്നുറപ്പാണ്. മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വാഹനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആഗോള താപനത്തെ നേരിടാൻ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2030 ഓടെ സ്വകാര്യ ഇലക്ട്രിക് കാറുകളുടെ എണ്ണം 30% വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
2021-ൽ തെക്കൻ സംസ്ഥാനമായ കർണാടകയിൽ ധാതുക്കളുടെ വളരെ ചെറിയ നിക്ഷേപം കണ്ടെത്തിയിരുന്നു . പുതിയ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ അപൂർവ ലോഹങ്ങളുടെ വിതരണം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായും ഇന്ത്യയിലും വിദേശത്തും ഉറവിടങ്ങൾ തേടുകയാണെന്നും സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ കാശ്മീരിൽ കണ്ടെത്തിയിരിക്കുന്ന ഈ നിധി ശേഖരം രാജ്യത്തിന്റെ കുതിപ്പിന് വഴിയൊരുക്കും
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനായി രാജ്യങ്ങൾ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതോടെ ലോകമെമ്പാടും ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ലോഹങ്ങളുടെ ആവശ്യം വർദ്ധിച്ചു.അതേസമയം ലിഥിയം ഖനന പ്രക്രിയ പരിസ്ഥിതി സൗഹൃദമല്ലെന്നുള്ളതിനാൽ അർജന്റീനയിലെ ഗോത്ര വിഭാഗങ്ങൾ ധാതു ഖനനത്തെ എതിർക്കുന്നുമുണ്ട് . അതേസമയം ലോകബാങ്കിന്റെ അഭിപ്രായത്തിൽ, 2050-ഓടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി ലിഥിയം ധാതു ഖനനം 500% വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ , ലിഥിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയയയ്ക്ക് ധാരാളം വെള്ളം ആവശ്യമുണ്ട്.
കൂടാതെ അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു എന്നതും അർജന്റീന, ചിലി , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഖനനം ദുഷ്ക്കരമാക്കുന്നു ..ഈ സമയത്താണ് ഇന്ത്യയ്ക്ക് സുപ്രധാനമായ ഈ നേട്ടം വന്നിരിക്കുന്നത്. ലിഥിയം ക്ഷാമമാണ് ടെസ്‌ലയെ പിന്നോട്ടടിക്കുന്നതെന്നാണ് എലോൺ മസ്‌ക് പറയുന്നത് ..ഇലക്ട്രിക് വാഹന ബാറ്ററികൾക്കായുള്ള വിതരണ ശൃംഖലയിൽ കൂടുതൽ സ്വാധീനം നേടുന്നതിനായി ടെക്സസ് ഗൾഫ് തീരത്ത് ഒരു ലിഥിയം റിഫൈനറി നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ടെസ്‌ല . ഇലക്‌ട്രിക് കാറുകൾക്കുള്ള ഏക ബദൽ സംവിധാനം ലിഥിയം ബാറ്ററിയാണ്, കാരണം ഇതിന് ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതമുണ്ട്, കാറിന്റെ ഭാരം കുറയ്ക്കുമ്പോൾ തന്നെ ധാരാളം പവർ നൽകാൻ കഴിയും. വിവിധ താപനിലകളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുകയും കൂടുതൽ ഊർജ്ജ-കാര്യക്ഷമവുമാണ്. അതുകൊണ്ട് , ഇത് മറ്റുള്ളവയേക്കാൾ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാ ണ്
ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി പുതിയ ബാറ്ററി സാങ്കേതികവിദ്യയായ സോഡിയം-അയോണിലേക്ക് കടന്നിരുന്നു.. താങ്ങാനാവുന്ന ഹരിത ഊർജത്തിലേക്ക് ഇന്ത്യയെയും ലോകത്തെയും നയിക്കുക എന്നതാണ് അംബാനി ലക്ഷ്യമിട്ടിരുന്നത്..
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അംബാനിയുടെ ഫാരാഡിയൻ എന്ന കമ്പനി ലിഥിയം-അയോണിനെക്കാൾ വിലകുറഞ്ഞതും സുരക്ഷിതവുമായ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട് . എലോൺ മസ്‌കുമായി ഒരു നേർക്ക് നേർ പോരാട്ടം തന്നെയാണ് അംബാനി ലക്ഷ്യമിട്ടിരുന്നതും ..ഇനി ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായി ലിഥിയം ശേഖരം കൈവന്നതോടെ ഊർജ്ജപ്രതിസന്ധി എന്നന്നേത്തേക്കുമായി പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും
ലിഥിയം. സ്വര്‍ണം എന്നിവയുള്‍പ്പെടുന്ന 51 ബ്ലോക്കുകള്‍ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. 51 ബ്ലോക്കുകളില്‍ 5 എണ്ണം സ്വര്‍ണവും മറ്റ് ബ്ലോക്കുകള്‍ ഒലിബ്ഡിയം, പെട്ടാഷ്, തുടങ്ങിയ മറ്റ് അടിസ്ഥാന ലോഹങ്ങളുടേതുമാണ്. ഈ 51 ധാതു നിക്ഷേപങ്ങളും ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ 11 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. സ്വര്‍ണം, ലിഥിയം അടക്കമുള്ള 51 ലോഹ-ധാതു നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്.
2018-19 ഫീല്‍ഡ് സീസണുകള്‍ മുതല്‍ ഇതുവരെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലോക്കുകള്‍ തയ്യാറാക്കിയത് എന്ന് ഖനി മന്ത്രാലയം അറിയിച്ചു. കൂടാതെ 7897 ദശലക്ഷം ടണ്‍ വിഭവ ശേഷിയുള്ള കല്‍ക്കരി, ലിഗ്‌നൈറ്റ് എന്നിവയുടെ 17 റിപ്പോര്‍ട്ടുകളും ജി എസ് ഐ കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
2018-19 മുതല്‍ ഇന്നുവരെ ജിഎസ്‌ഐ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ധാതു നിക്ഷേപങ്ങള്‍ ഏതെല്ലാമെന്ന് തയ്യാറാക്കിയത്. ഇത് കൂടാതെ, 7897 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയുടെയും ലിഗ്നൈറ്റിന്റെയും ശേഖരത്തെ കുറിച്ചുള്ള 17 റിപ്പോര്‍ട്ടുകളും കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
2023-24 വര്‍ഷത്തില്‍, ഇനി സമുദ്ര ധാതു ഗവേഷണത്തിന് 12 സമുദ്ര ധാതു ഗവേഷണ പദ്ധതികള്‍ ഉള്‍പ്പെടെ 318 ധാതു പര്യവേക്ഷണ പദ്ധതികള്‍ ഉള്‍പ്പെടുന്ന 966 പദ്ധതികള്‍ ആണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇനി ഏറ്റെടുക്കുന്നത്. റെയില്‍വേയുടെ കല്‍ക്കരി നിക്ഷേപം കണ്ടെത്തുന്നതിനായി 1851-ലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. പിന്നീട് രാജ്യത്തെ വിവിധ മേഖലകളില്‍ ആവശ്യമായ ജിയോ-സയന്‍സ് വിവരങ്ങളുടെ ഒരു സംഭരണിയായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മാറുകയായിരുന്നു.
റെയിൽവേയുടെ കൽക്കരി നിക്ഷേപം കണ്ടെത്തുന്നതിനായി 1851-ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായത്. കാലക്രമേണ, രാജ്യത്തെ വിവിധ മേഖലകളിൽ ആവശ്യമായ ജിയോ-സയൻസ് വിവരങ്ങളുടെ ഒരു പട്ടികയായി ജിഎസ്‌ഐ വളർന്നെന്നു മാത്രമല്ല അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഒരു ജിയോ-സയന്റിഫിക് ഓർഗനൈസേഷൻ എന്ന പദവിയും ജിഎസ്‌ഐ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha