എന്നും അപ്പയുടെ നിഴലിൽ .. ഉമ്മൻചാണ്ടിയുടെ മകളുടെ കുറിപ്പ് വൈറൽ
ഉമ്മൻചാണ്ടിയെപ്പറ്റി പറയാത്ത ഒരു ദിവസം പോലും പുതുപ്പള്ളിക്കാർക്ക് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാത്ത എത്രയോ പേരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള അപ്പയുടെ മകളെന്ന് അറിയപ്പെടുന്നതിൽ അഭിമാനമെന്ന് മകൾ അച്ചു ഉമ്മന്റെ കുറിപ്പ്. ഉമ്മൻ ചാണ്ടിയോടൊപ്പം താൻ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് മകൾ അപ്പയ്ക്കു വേണ്ടി എഴുതിയത്.
'ഞാൻ എന്നും അപ്പയുടെ നിഴലിലാണ്. എന്റെ പ്രചോദനവും വഴിവിളക്കുമായിരുന്നു നിങ്ങള്‍. ഈ അപ്പയുടെ മകളെന്നറിയപ്പെടുന്നത് അഭിമാനവുമാണ്. മുന്നോട്ട് പോകുമ്പോൾ, അതിരില്ലാത്ത സ്നേഹമാണ് ഹൃദയം നിറയെ. എന്നും നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും എന്നിൽ എപ്പോഴും അപ്പയുണ്ട്'. - എന്നാണ് മകള്‍ അപ്പയുടെ ഓർമയിൽ കുറിച്ചത്.
തങ്ങളുടെ പ്രിയ നേതാവിനെപ്പറ്റിയുള്ള ഓർമകൾ കമന്റുകളായി പലരും പോസ്റ്റിനു താഴെ എഴുതി. മരിച്ചിട്ടില്ലെന്നും ഞങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ഉണ്ടെന്നുമാണ് ജനങ്ങൾ പറയുന്നത്. ഇങ്ങനെയുള്ളൊരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും പലരും കമന്റ് ചെയ്തു. ഇതിനു മുൻപും പലപ്പോഴായി അച്ഛനെപ്പറ്റിയുള്ള ഓർമകളും വിശേഷങ്ങളും അച്ചു ഉമ്മൻ പങ്കുവച്ചിരുന്നു. ഒരു മനുഷ്യായുസിൽ ഒരാൾക്ക് ഇത്രയും സ്വാധീനം ചെലുത്താനാകുമോ എന്ന് എല്ലാവരും അഭുതപ്പെട്ട ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രാ സമയത്തും അച്ചു ഉമ്മാന്റെ വാക്കുകൾ കേരളം ഏറ്റെടുത്തിരുന്നു
‘രാവിനെ പകലാക്കി ചുറ്റും തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളാരും തന്നെ ഒരു കോൺഗ്രസ് നേതാവിനെ കാണാനല്ല വന്നിരിക്കുന്നത്. സ്വന്തം അച്ഛനെയോ സഹോദരനേയോ മകനെയോ പോലെയുള്ള ഒരാളെ കാണാനാണ് വന്നിരിക്കുന്നത്. ഈ വിലാപ യാത്ര പിന്നിട്ടിട്ട് 25 മണിക്കൂറോളം പിന്നിടുന്നു. സത്യത്തിൽ എനിക്കൊരു സ്വകാര്യ അഹങ്കാരം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെ ഏറ്റവും സ്നേഹിക്കുന്നത് ഞാനാണെന്ന് അത് തിരുത്തി തന്നു. ഈ ജനം. എല്ലാവരോടും ക്ഷമ ചോദിക്കാനേ ആവുന്നുള്ളൂ. പലരും ചോദിക്കുന്നുണ്ട് വണ്ടിക്കകത്ത് കയറി ഉമ്മന്‍ ചാണ്ടിയെ ഒന്നു കണ്ടോട്ടേ എന്ന്... ചങ്കുപിടയുന്ന ദൃശ്യമായിരുന്നു അത്. തിരക്കുകാരണം അതിനു കഴിയുന്നില്ല. ഏറ്റവും അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷം മാത്രം മടങ്ങിപ്പോകുന്ന ഉമ്മൻ ചാണ്ടിയെ അവസാന നോക്കുകാണാൻ അവസരം ഒരുക്കാന്‍ പറ്റാത്തതിൽ ദുഖമുണ്ട്’– അച്‌ഉമ്മൻ പറഞ്ഞു
അതേസമയം പിതാവിന്റെ പേരിലുള്ള ഇടുക്കി കഞ്ഞിക്കുഴി 'ഉമ്മൻചാണ്ടി കോളനി' നിവാസികളെ കാണാൻ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞത് കുടുംബബന്ധം എന്നത് എങ്ങനെ ആകണമെന്ന് പിതാവിന്റെ അന്ത്യയാത്ര തന്നെ പഠിപ്പിച്ചെന്നാണ്
കോളനി നിവാസികളുടെ സ്നേഹത്തിനു വാക്കുകൾ കൊണ്ട് നന്ദി പറയുന്നതിൽ അർത്ഥമില്ലെന്നും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കോളനിയിലെ താമസക്കാർക്ക് ഉറപ്പ് നൽകി
ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഇവിടുത്തെ താമസക്കാർ ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷമുള്ള ഏഴ് ദിവസം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയിരുന്നു . പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രത്യേക പ്രാർത്ഥനയും ഉമ്മൻചാണ്ടി കോളനി നിവാസികള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha