പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി..കരയുന്ന കുട്ടികള്‍, വീടുകളില്‍ നിന്ന് ഉയരുന്ന പുക, ഭക്ഷണസാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ, ആശുപത്രികളില്‍ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കല്‍.. 20 ദിവസമായി തുടരുന്ന യുദ്ധം അടിമുടി മാറ്റിമറിച്ചു ആകാശ ദിർശ്യങ്ങൾ പുറത്ത്

കഴിഞ്ഞ 20 ദിവസമായി ഇസ്രായേലും ഹമാസും തമ്മില്‍ തുടരുന്ന യുദ്ധം ഗാസയുടെ ചിത്രം ആകെ മാറ്റിയതിന്റെ തെളിവ് പുറത്ത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ ഗാസയില്‍ എങ്ങനെ നാശം വിതച്ചെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഇസ്രായേല്‍ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഗാസയുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്തിട്ടുണ്ട്. പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി. റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലെ മുഴുവന്‍ നഗരങ്ങളും തകര്‍ന്നു.കരയുന്ന കുട്ടികള്‍, വീടുകളില്‍ നിന്ന് ഉയരുന്ന പുക, ഭക്ഷണസാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ, ആശുപത്രികളില്‍ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കല്‍... ഇതാണ് ഗാസയുടെ നിലവിലെ നേര്‍ചിത്രം. മാക്സര്‍ ടെക്നോളജിയാണ് സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക
https://www.facebook.com/Malayalivartha