Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഫാഫ് ഡുപ്ലേസി തോല്‍വിക്കു കാരണമായി ഉയര്‍ത്തിക്കാട്ടിയ ന്യായീകരണത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍

26 OCTOBER 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലേസി തോല്‍വിക്കു കാരണമായി ഉയര്‍ത്തിക്കാട്ടിയ ന്യായീകരണത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍. തോല്‍വിയുടെ കാരണം വിശദീകരിച്ച ഫാഫ്, ടോസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ദഹിക്കാതെ പോയത്. ടോസിനെ കുറ്റപ്പെടുത്തി ഡുപ്ലേസി നടത്തിയ വിശദീകരണത്തിന് 'ട്രോള്‍മഴ' തീര്‍ത്താണ് ആരാധകരുടെ മറുപടി. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ഡുപ്ലേസി നടത്തിയ നിരീക്ഷണം ഇങ്ങനെ:

'എല്ലാ ടെസ്റ്റിലും അവര്‍ (ഇന്ത്യന്‍ ടീം) ആദ്യം ബാറ്റ് ചെയ്യും. 500 റണ്‍സ് നേടും. എന്നിട്ട് ഇരുട്ടു വീഴുമ്പോള്‍ ഡിക്ലയര്‍ ചെയ്യും. ഇരുട്ടിന്റെ മറവില്‍ അന്നത്തെ കളി തീരും മുന്‍പ് മൂന്നു വിക്കറ്റും വീഴ്ത്തും. മൂന്നാം ദിനം കളി പുനഃരാരംഭിക്കുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും' - ഡുപ്ലേസി ചൂണ്ടിക്കാട്ടി.

'ടെസ്റ്റ് മത്സരങ്ങളില്‍ സന്ദര്‍ശക ടീമിന് ടോസ് നല്‍കുന്ന രീതിയില്‍ ക്രമീകരണം വന്നാല്‍ മത്സരം കൂടുതല്‍ ആവേശകരമാകും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ സന്ദര്‍ശക ടീമിനും മത്സരത്തില്‍ എന്തെങ്കിലും സാധ്യതയുണ്ടാകും. എല്ലാ മത്സരങ്ങളിലും ഇന്ത്യ 'കോപ്പി, പേസ്റ്റ്' രീതിയിലാണ് ഇത് ആവര്‍ത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടോസ് ആര്‍ക്കു ലഭിക്കും എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. അവിടെ പച്ചപ്പുല്ലിലാണ് എപ്പോഴും നമ്മുടെ ബാറ്റിങ്' - ഡുപ്ലേസി ചൂണ്ടിക്കാട്ടി.

ആദ്യ രണ്ടു ടെസ്റ്റുകളില്‍ ടോസ് നഷ്ടമായതോടെ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 'ഭാഗ്യം' പരീക്ഷിക്കാന്‍ ഡുപ്ലേസി സഹതാരം തെംബ ബാവുമയെയാണ് നിയോഗിച്ചത്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒന്‍പതു മത്സരങ്ങളില്‍ ടോസ് നഷ്ടമായ സാഹചര്യത്തിലാണ് റാഞ്ചിയില്‍ ബാവുമ ടോസിനെത്തിയത്. എന്നാല്‍, ഭാഗ്യം ഇന്ത്യന്‍ നായകനൊപ്പമായിരുന്നു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ടോസ് നേടിയത് കോലി തന്നെ. അതേസമയം, സഹതാരത്തെ ടോസിന് അയച്ച ഡുപ്ലേസിയുടെ നീക്കത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂടിയായ ഗ്രെയിം സ്മിത്ത് രംഗത്തെത്തിയിരുന്നു.

വിരാട് കോലിയും സംഘവും നേടിയ ആധികാരിക വിജയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണ് ഡുപ്ലേസി നടത്തുന്നത് എന്ന രീതിയിലാണ് ആരാധകരില്‍ ഒരു വിഭാഗം ഈ കമന്റുകളോട് പ്രതികരിച്ചത്. പരമ്പര തോറ്റതിനു പിന്നാലെ ഡുപ്ലേസി അനാവശ്യ ന്യായങ്ങള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

'ഡുപ്ലെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കണമെന്നുണ്ട്. എങ്കിലും എന്റെയുള്ളിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാന്‍ അതില്‍നിന്ന് എന്നെ തടയുന്നു' എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. 'ഒന്നു പൊട്ടിക്കരഞ്ഞുകൂടേ' എന്ന് ഒരു ആരാധകന്‍ പരിഹസിച്ചപ്പോള്‍, 'നിര്‍ത്താമോ' എന്ന ചോദ്യമുയര്‍ത്തിയാണ് വേറൊരാള്‍ വിമര്‍ശനം കടുപ്പിച്ചത്.

കുറച്ചുകൂടി ആഴത്തില്‍ ഇഴകീറി പരിശോധിച്ച് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയുടെ കാരണം 'കണ്ടെത്തിയ' ആരാധകനുമുണ്ട്. അദ്ദേഹം കുറിച്ചത് ഇങ്ങനെ:

'നോക്കൂ, ഈ മനസ്ഥിതിയുള്ളയാളാണ് ക്യാപ്റ്റനെങ്കില്‍ ആ ടീം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കരുത്. അതു സംഭവിക്കില്ലെന്ന് തീര്‍ച്ചയാണ്. ലോകകപ്പില്‍ നാം കണ്ടതാണ്. സമാനമായ പ്രകടനം ഇന്ത്യന്‍ പര്യടനത്തിലും കണ്ടു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിനായി കോലി ചെയ്തതാണ് ഇവിടെ ഫാഫും ചെയ്യേണ്ടിയിരുന്നത്. അല്ലാതെ തൊടുന്യായങ്ങള്‍ പടച്ചുവിടുകയല്ല.'

'തോല്‍വിക്ക് മണ്ടന്‍ ന്യായങ്ങള്‍ കണ്ടെത്തുന്ന പരിപാടി ഡുപ്ലേസി നിര്‍ത്തിയെന്നാണ് കരുതിയതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അദ്ദേഹം ഇപ്പോഴും തൊടുന്യായങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അപലപനീയം' - എന്ന കമന്റോടെയാണ് ഒരു ആരാധകന്‍ ഡുപ്ലേസിയുടെ വാക്കുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (21 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends