Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

വാതുവയ്പു സംഘാംഗം സമീപിച്ചത് ഐസിസിയുടെ അഴിമതിവിരുദ്ധ വിഭാഗത്തെ തക്കസമയത്ത് അറിയിച്ചില്ല, ഷാക്കിബിന് ഐ സി സി-വിലക്കിനു സാദ്ധ്യത, ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്നും ഷാക്കിബ് പിന്മാറി

29 OCTOBER 2019 12:54 PM IST
മലയാളി വാര്‍ത്ത

ബംഗ്ലദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ഉടന്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ ബംഗ്ലദേശ് ടീമിനെ നയിക്കാനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നു ട്വന്റി20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്പരയ്ക്ക്, വേതന വര്‍ധനയുള്‍പ്പെടെ വിവിധ ആവശ്യങ്ങളുയര്‍ത്തിയുള്ള താരങ്ങളുടെ സമരം നയിച്ച ഷാക്കിബ് ഉണ്ടാകില്ലെന്ന് ക്രിക്ബസ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ മൂന്നിന് പര്യടനത്തിലെ ആദ്യ ട്വന്റി20 ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ഷാക്കിബ് ടീമിലുണ്ടാകില്ലെന്ന വിവരം പുറത്താകുന്നത്.

ഇന്ത്യന്‍ പര്യടനത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ക്കായി സംഘടിപ്പിച്ച ക്യാംപില്‍ ഒരേയൊരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്. ഇതോടെയാണ് താരം പരമ്പരയ്ക്കുണ്ടാകില്ലെന്ന് വ്യക്തമായത്. താരം ടീമിലുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് ഇന്ത്യന്‍ പര്യടനത്തിന് 'പുതിയ ടീമിനെ' പ്രഖ്യാപിക്കുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിനെ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ബംഗ്ലദേശിന്റെ ട്വന്റി20, ടെസ്റ്റ് ടീമുകളുടെ നായകനാണ് ഷാക്കിബ് അല്‍ ഹസ്സന്‍.

അതേസമയം, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നിര്‍ദ്ദേശപ്രകാരമാണ് ഷാക്കിബിനെ പരിശീലന ക്യാംപില്‍ പങ്കെടുപ്പിക്കാത്തതെന്നാണ് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒത്തുകളിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് വാതുവയ്പു സംഘാംഗം തന്നെ സമീപിച്ചതായി ഷാക്കിബ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിവരം അപ്പോള്‍ത്തന്നെ ഐസിസിയുടെ അഴിമതിവിരുദ്ധ വിഭാഗത്തെ അറിയിക്കാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ പേരില്‍ ഷാക്കിബിന് ഒന്നര വര്‍ഷം വരെ വിലക്ക് ലഭിക്കാനും സാധ്യതയുണ്ടെന്നാണ് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച 15 അംഗ ടീമില്‍നിന്ന് പുറത്താകുന്ന മൂന്നാമത്തെ താരമാണ് ക്യാപ്റ്റന്‍ കൂടിയായ ഷാക്കിബ് അല്‍ ഹസ്സന്‍. ടീമിന്റെ ഓപ്പണര്‍ കൂടിയായ തമിം ഇക്ബാലാണ് ആദ്യം തന്നെ പരമ്പരയില്‍നിന്ന് പിന്‍മാറിയത്. 'വ്യക്തിപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് തമിം പരമ്പരയില്‍നിന്ന് പിന്‍വലിഞ്ഞത്. ഇതിനു പിന്നാലെ പേസ് ബോളര്‍ മുഹമ്മദ് സയ്ഫുദ്ദീനും പരുക്കുമൂലം ടീമില്‍നിന്ന് ഒഴിവായി. ഷാക്കിബ് കൂടി പിന്‍മാറുന്ന സാഹചര്യത്തിലാണ് പുതിയ ടീമിനെ പ്രഖ്യാപിക്കുമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഖ്യാപനം.

അതേസമയം, കളിക്കാരുടെ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഷാക്കിബും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനു പിന്നാലെ ബംഗ്ലദേശിലെ ടെലകോം വമ്പന്‍മാരായ 'ഗ്രാമീണ്‍ഫോണി'ന്റെ ബ്രാന്‍ഡ് അംബാസഡറായി ഷാക്കിബ് കരാര്‍ ഒപ്പിട്ടതും ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് ഷാക്കിബിന് കാരണംകാണിക്കല്‍ നോട്ടിസും അയച്ചു. ബോര്‍ഡുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ കൂടിവരുന്നതിനിടെയാണ് പരമ്പരയില്‍നിന്നു തന്നെ ഷാക്കിബ് പിന്‍മാറുന്നുവെന്ന റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (11 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (41 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (49 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends