Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

കോലിയെ ഉന്നം വച്ച് തീവ്രവാദികൾ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി; ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര അതീവ സുരക്ഷയിൽ

29 OCTOBER 2019 05:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീക്ഷണിയെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ടി 20 പരമ്ബര കളിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന് കോഴിക്കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണി ഉണ്ടായിരിക്കുന്നത്. അരുണ്‍ ജെയ്‌റ്റിലി സ്റ്റേഡിയത്തില്‍ നവംബര്‍ 3 ന് നടക്കുന്ന ഇന്ത്യ- ​ബംഗ്ലാദേശ് ഒന്നാം ടി 20 മത്സരത്തിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും പ്രമുഖരായ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍‌.ഐ‌.എ) ലഭിച്ച അജ്ഞാത കത്തില്‍ പറയുന്നത്.

ഭീഷണി കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഐ.എ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നേതാവ് ലാല്‍ കൃഷ്ണ അദ്വാനി, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാഷ്ട്രിയ സ്വയംസേവക് സംഘ് (ആര്‍‌എസ്‌എസ്) മേധാവി മോഹന്‍ ഭഗവത് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
.
എന്‍‌.ഐ‌.എ ഈ കത്ത് ബി.സി.സി.ഐക്ക് കൈമാറി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ കോഹ്‌ലിയെയും പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടേക്കുമെന്നാണ് അജ്ഞാത കത്തിലെ സന്ദേശം. അതേസമയം,​ ഇതൊരു വ്യാജ ഭീഷണിയാകാമെന്ന വിലയിരുത്തലിലാണ് എന്‍.ഐ.എ എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിനെ വിലകുറച്ച്‌ അവര്‍ കാണുന്നില്ല. എന്നാല്‍, കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഭീഷണി വിലകുറച്ച് കാണാന്‍ എന്‍.ഐ.എ. തയ്യാറല്ലെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് വേദിയിലെയും കളിക്കാരുടെയുമെല്ലാം സുരക്ഷ ശക്തമാക്കുന്നത്.

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 മത്സരം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. കോലിക്ക് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോലി കളിക്കുന്നില്ല. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

നേരെത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിൽ ആഗസ്‌റ്റ് 16ന് ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്ന രീതിയിലുള്ള സന്ദേശമെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും താരങ്ങളുടെ ജീവന്‍ അപകടത്തില്‍ എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടർന്ന് പാകിസ്ഥാൻ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോ‌ര്‍ഡ‌ിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും വിവരമറിയിക്കുകയുണ്ടായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള വിവരം ലഭിച്ചയുടന്‍ തന്നെ ബിസിസിഐ ആഭ്യന്തരമന്ത്രാലയവുമായി ചർച്ച നടത്തുകയുണ്ടായി. അതേത്തുടർന്ന് മുന്‍കരുതല്‍ എന്ന നിലയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (3 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (7 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (18 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

Malayali Vartha Recommends