Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദേവ്ധര്‍ ട്രോഫി മല്‍സരത്തില്‍ ഉനദ്കടിന്റെ റണ്ണൗട്ട് വൈറല്‍

02 NOVEMBER 2019 10:45 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ എ ടീമിന്റെ താരമായ ജയ്‌ദേവ് ഉനദ്കടിനു ദേവ്ധര്‍ ട്രോഫിയില്‍ ബാറ്റിങ്ങിനിടെ പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യ ബിയും ഇന്ത്യ എയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഉനദ്കട് റണ്ണൗട്ടായ രീതിയാണ് ആരാധകര്‍ക്ക് കൗതുകമായത്. പന്ത് പ്രതിരോധിച്ച ശേഷം ക്രീസിനു പുറത്തായിരുന്ന താരം പിച്ച് പരിധോധിക്കുന്നതിന്റെ 'തിരക്കില്‍' ക്രീസില്‍ ബാറ്റു കുത്താന്‍ മറന്നതാണ് ഉനദ്കടിനു വിനയായത്. ദേശീയ ടീമില്‍ പോലും കളിച്ചിട്ടുള്ള ഉനദ്കടിന്റെ പിഴവ് 'അവിശ്വസനീയം' എന്നാണ് ആരാധകരുടെ പക്ഷം.

നിശ്ചിത 50 ഓവറില്‍ 302 റണ്‍സാണെടുത്ത ഇന്ത്യ-ബിയ്‌ക്കെതിരെ ഇന്ത്യ-എയുടെ മറുപടി ബാറ്റിങ്ങിനിടെ 43-ാം ഓവറിലാണ് സംഭവം. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീമായിരുന്നു ബോളര്‍. താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യത്തിനു മുന്നില്‍ പതറിയ ഇന്ത്യ-എ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ഉനദ്കടിന്റെ അശ്രദ്ധയും അലംഭാവവും അവര്‍ക്ക് വിനയായത്.

ക്രീസില്‍നിന്ന് കുറച്ചധികം മുന്നോട്ടുകയറി 43-ാം ഓവറിലെ അഞ്ചാം പന്ത് പ്രതിരോധിച്ച ഉനദ്കടിന്റെ കാല്‍ ചെറുതായൊന്നു തെന്നി. തിരികെ ക്രീസിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനു പകരം അവിടെത്തന്നെ നിന്ന് പിച്ചിന്റെ പ്രശ്‌നം പരിശോധിക്കാനായിരുന്നു ഉനദ്കടിന്റെ 'തീരുമാനം'. പിച്ച് പരിശോധനയ്ക്കു ശേഷം മന്ദഗതിയില്‍ ക്രീസിലേക്കു തിരിച്ചെത്തുമ്പോഴേയ്ക്കും ഉനദ്കട് ഔട്ട്. താരം അശ്രദ്ധയോടെ നില്‍ക്കുന്നതുകണ്ട് ഇന്ത്യന്‍ താരം കൂടിയായ കേദാര്‍ ജാദവ് പന്ത് ഉടനടി വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് എറിഞ്ഞുനല്‍കുകയായിരുന്നു. പാര്‍ഥിവ് ഉടന്‍ സ്റ്റംപിളക്കുകയും ചെയ്തു. ഇതോടെ എട്ടിന് 176 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ എ, 194 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരം തോറ്റത് 108 റണ്‍സിന്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends