Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ഡോൾഫിൻ" തീരത്തേക്ക്..കേരളത്തെ വിട്ടു പോവാതെ മഴക്കലി.. പെരുംമഴക്കാലം ഒപ്പം പുതിയൊരു ചുഴലിക്കാറ്റും..വരാൻ പോകുന്നത് അതിഭയാനകമായ മണിക്കൂറുകൾ..


സ്വര്‍ണം പറക്കുന്നു.. ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്..ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇന്നത്തെ സ്വർണവില..


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..

ഐ.പി.എല്‍ മാമാങ്കത്തിന് സാധ്യതയേറി; ടി-20 ലോകകപ്പ് മറ്റിവച്ചത് ബി.സി.സി.ഐക്ക് അനുഗ്രഹമാകുന്നു; ഐ.പി.എല്ലിന് യു.എ.ഇ വേദിയാകും; സര്‍ക്കാര്‍ അനുമതി രണ്ടാഴ്ച്ചക്കം

21 JULY 2020 04:37 PM IST
മലയാളി വാര്‍ത്ത

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ടി 20 ലോകകപ്പ് മത്സരങ്ങള്‍ മാറ്റി വച്ചു. ഇതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ ഈ കാലളവില്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരുന്നത്. ഇതാണ് ഇപ്പോള്‍ അടുത്ത വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

ടി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിരുന്നെങ്കിലും ഇന്നലെയാണ് ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതോടെ പ്രഖ്യാപനത്തിന് കാത്തിരുന്ന ബിസിസിഐ വൈകാതെ തന്നെ ഐ.പി.എല്‍ നടത്തുന്നതിനുള്ള വഴികള്‍ തെളിച്ചു തുടങ്ങി എന്ന് പറയാം. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അനുമതി തേടുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിന് യു.എ.ഇ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. 2014ല്‍ ടൂര്‍ണമെന്റിന്റെ ആദ്യ പാദം അവിടെയാണ് നടത്തിയത്. യു.എ.ഇയിലെ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമുക്ക് നല്ല അറിവുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ തന്നെ ഐപിഎല്‍ ഗവേണിങ് ബോഡി ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ അവസാന വാരത്തോടെ ആരംഭിക്കുന്ന തരത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയും പിന്നീട് അറിയിപ്പുണ്ടാകുന്നത് വരെ ബി.സി.സി.ഐ റദ്ദാക്കുകയുമായിരുന്നു. അതേസമയം ഡിസംബര്‍ വരെ ആഭ്യന്തര ക്രിക്കറ്റ് നടക്കില്ലെന്ന് ബി.സി.സി.ഐ അപെക്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. രാജ്യത്തുടനീളം നടക്കുന്ന വിവിധ ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഏജ് ഗ്രൂപ്പ് മത്സരങ്ങളിലുമായി 38 ടീമുകളാണ് പങ്കെടുക്കേണ്ടത്. കളിക്കാരുടെ യാത്ര ഒരു വലിയ ഘടകമായതിനാല്‍ ഇക്കാര്യത്തില്‍ പെട്ടന്ന് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. ദുലീപ് ട്രോഫി, ദിയോധര്‍ ട്രോഫി, ചലഞ്ചേഴ്‌സ് സീരീസ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ റദ്ദാക്കും.

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ ഐ.സി.സി തീരുമാനിച്ചത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതായിരുന്നു മത്സരങ്ങള്‍. എന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത്‌കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോള്‍ മെയ് മാസത്തില്‍ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിച്ചിരുന്നു. ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ഐ.പി.എല്‍ നടത്തുമെന്ന് നേരത്തെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവില്‍ കോവിഡ് സാഹചര്യത്തിലും ഇംഗ്ലണ്ട്-വെസ്റ്റിസ് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡള്‍ കര്‍ശനമായി പാലിച്ച് കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു....  (13 minutes ago)

പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (24 minutes ago)

വ്യാഴാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ!  (40 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് ആണ് മുന്നേറിബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി  (47 minutes ago)

‘ഡോൾഫിൻ’ തീരം തൊട്ടു..  (48 minutes ago)

കോമൺവെല്‍ത്ത് 23-ാമത് കോമൺ‌വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനെയും അഭിനന്ദിച്ച് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (1 hour ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 2120 രൂപയുടെ വർദ്ധനവ്  (1 hour ago)

മൂന്നിടങ്ങളിൽ കനത്ത മഴ; ശക്തമായ കാറ്റ് ഉണ്ടായേക്കും!! കടലിൽ ഇറങ്ങരുത് കള്ളക്കടൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഏലപ്പാറയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം....  (1 hour ago)

സൗഹൃദബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യം; യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ച് ആൺസുഹൃത്ത്. പ്രതികൾ പോലീസ് പട്രോളിങ്ങിൽ കുടുങ്ങി  (1 hour ago)

മഴക്കെടുതിക്കിടെ ആശങ്ക പരത്തി പാമ്പുകളും; പാലക്കാട് ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു  (1 hour ago)

സ്വർണ വില പിടിച്ചാൽ കിട്ടില്ല;  (1 hour ago)

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്  (2 hours ago)

2.27 കോടിരൂപയുടെ നഷ്ടം ; ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും.  (2 hours ago)

Malayali Vartha Recommends