Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക

ചെന്നൈ വയസന്‍പടയോ? സിങ്ക പടയോ? ധോണി വീണ്ടും പാഡണിയുമ്പോള്‍ ലക്ഷ്യം ഐ.പി.എല്‍ നാലാം കിരീടം; ചിന്നത്തലയില്ലാത്തത് തിരിച്ചടിയാകില്ല; സീസണ്‍ തുടങ്ങുന്നതിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ച്

11 SEPTEMBER 2020 03:19 PM IST
മലയാളി വാര്‍ത്ത

കോവിഡ്, ചിന്നത്തല റെയ്‌നയുടെ മടക്കം, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം തുടങ്ങി എല്ലാ കാരണം കൊണ്ടും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മുന്നേ വാര്‍ത്തകളില്‍ നിറഞ്ഞ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോള്‍ ഓഫ് ഫീല്‍ഡില്‍ നിറഞ്ഞ നിന്ന ശേഷമാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. നാലാം കിരീടം ലക്ഷ്യവയ്ക്കുന്ന ധോണിപ്പടയ്ക്ക് അത്ര ശുഭകരമായ സൂചനകളല്ല തുടക്കത്തില്‍ ലഭിക്കുന്നത്. എന്നാല്‍ 'വയസന്‍പ്പട' എന്ന അപവാദമുണ്ടെങ്കിലും പരിചയസമ്പത്തിനൊപ്പം യുവനിരയുടെ കരുത്തുകൂടെ ഒത്തുചേരുന്നതോടെ ചെന്നൈയെ പിടിച്ചുകെട്ടുക എതിരാളികള്‍ക്ക് എത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടു തന്നെ ലക്ഷ്യം കരീടനേട്ടം മാത്രമാണ്. 2010, 2011, 2018 വര്‍ഷങ്ങളിലെ കിരീടനേട്ടം തന്നെയാണ് ചെന്നൈയെ ഇത്തവണയും മുമ്പോട്ട് നയിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ടീമിനൊപ്പം അവിടെവച്ച് ഏറ്റവും കൂടുതല്‍ തവണ കിരീടം നഷ്ടമാക്കിയെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ചെന്നൈയുടെ അക്കൗണ്ടിലുണ്ട്. അത് തിരുത്താനും ചിരവൈരികളായ മുംബൈയ്‌ക്കൊപ്പം കിരീടനേട്ടത്തില്‍ ഒന്നാമതെത്താനും ചെന്നൈയ്ക്ക് ഇത്തവണ കിരീടം നേടിയെ പറ്റൂ.

ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ മാസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമായിരുന്നു ധോണിയുടെ സുപ്രധാന അറിയിപ്പ്. ഒന്നര വര്‍ഷത്തിലധികം ഏഴാം നമ്പര്‍ ജേഴ്‌സി അത്രത്തോളം മിസ് ചെയ്ത ആരാധകര്‍ക്കുള്ള സമ്മാനമാണ് അഥവ ആശ്വാസമാണ് ഐപിഎല്‍. ചെന്നൈയുടെ 'തല' ധോണി തന്നെയായിരിക്കും തെക്കന്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രം. മൂന്ന് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകന്‍ ഇനി രാജ്യാന്തര ക്രിക്കറ്റിലില്ല എന്ന സത്യത്തെ മനസിലാക്കി ഐപിഎല്ലില്‍ അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയ്‌ക്കൊപ്പം അദ്ദേഹത്തില്‍ നിന്ന് ഇനിയും കിരീടങ്ങളും നേട്ടങ്ങളും ആരാധകര്‍ പ്രതീക്ഷിക്കുന്നു, ക്ലബ്ബും. ഐ.പി.എല്‍ കിരീടം നേട്ടം ധോണിയുടെ മികച്ച പ്രകടനത്തോടെ ടീമിന് ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചാല്‍ ധോണി തന്നെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് കുറഞ്ഞ പക്ഷം ലോക 20-20 വേള്‍ഡ് കപ്പിലെങ്കിലും കളിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വയസന്‍പ്പടയെന്നാണ് ചെന്നൈ കളിയാക്കുന്നത്. എന്നാല്‍ ഈ കളിയാക്കലിന് കാര്യമില്ല. അനുഭവസമ്പത്തും പരിചയമികവും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴും ചെന്നൈയുടെ ആധിപത്യത്തിന് ഒരു കുറവും വയസന്മാരുടെ വീര്യത്തിന് ഒരു ഭംഗവും വന്നട്ടില്ലെന്ന് അവര്‍ തെളിയിച്ചതാണ്. രണ്ടാം വരവിന് ശേഷം നടന്ന രണ്ട് സീസണുകളിലും ഫൈനലിലെത്തുകയും ഒരു കിരീടം നേടുകയും ചെയ്ത ചെന്നൈ ഇത്തവണയും മികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം മുന്‍ ഓസിസ് നായകന്‍ ഷെയ്ന്‍ വാട്‌സണ്‍, ദക്ഷിണാഫ്രിക്കന്‍ ഏകദിന നായകന്‍ ഫാഫ് ഡു പ്ലെസിസ്, മുന്‍ വിന്‍ഡീസ് നായകന്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ അണിനിരക്കുന്ന നായകന്മാരുടെ നിരകൂടിയാണ് ചെന്നൈ. ഒപ്പം ഇന്ത്യയുടെ ലോകകപ്പ് താരം പിയൂഷ് ചൗളയും ഇത്തവണ ടീമിനൊപ്പം ചേരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ് ടീമിലെ മറ്റൊരു മുതിര്‍ന്ന താരം.

ഐ.പി. എല്‍ തുടങ്ങിന് മുമ്പ് തന്നെ ഏറ്റവും അധികം നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് ചെന്നൈ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല. പ്ലെയിങ് ഇലവനിലെ സ്ഥിരസാനിധ്യങ്ങളായിരുന്ന രണ്ട് താരങ്ങളെയാണ് അവര്‍ക്ക് ഇത്തവണ നഷ്ടമാകുന്നത്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും. ബാറ്റിങ്ങില്‍ സുരേഷ് റെയ്‌നയും ബോളിങ്ങില്‍ ഹര്‍ഭജന്‍ സിങ്ങും അവര്‍ക്ക് പകരം വയ്ക്കാനില്ലാത്ത ഒഴിവുകള്‍ തന്നെയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ ചെന്നൈയ്ക്ക് മറികടന്നെ സാധിക്കുകയുള്ളു. അതിനുള്ള താരങ്ങള്‍ ടീമിലുണ്ട്. റെയ്‌നയുടെ അഭാവത്തില്‍ മുരളി വിജയ് പ്ലെയിങ് ഇലവനില്‍ സ്ഥിരസാനിധ്യമായേക്കാം. ഷെയ്ന്‍ വാട്‌സണൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതലയായിരിക്കും മുരളിക്ക് ലഭിക്കുക. ഡു പ്ലെസിസും കേദാര്‍ ജാദവും മധ്യനിരയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ നായകന്‍ എംഎസ് ധോണി ഫിനിഷറുടെ റോളില്‍ തന്നെയെത്തും.

കരുത്തരുടെ ഓള്‍റൗണ്ടര്‍ പാനലാണ് ചെന്നൈയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയും വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്കുമൊപ്പം ഇംഗ്ലീഷ് താരം സാം കറനും എത്തുന്നതോടെ സുശക്തം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ ശേഷമാണ് ബ്രാവോ ടീമിലെത്തുന്നത്. പരിചയസമ്പന്നരുടെ സ്പിന്‍ സംഘവും യുവ പേസ് നിരയും ഒന്നിക്കുന്നതാണ് ചെന്നൈയുടെ ബോളിങ് ഡിപ്പാര്‍ട്‌മെന്റ്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പിയൂഷ് ചൗളയ്ക്കായിരിക്കും ഭാജിയുടെ അഭാവത്തില്‍ സ്പിന്നിന്റെ ഉത്തരവാദിത്വം. ഒപ്പം ഇമ്രാന്‍ താഹിറും മിച്ചല്‍ സാന്റനറും ചേരുന്നതോടെ ആശങ്കകള്‍ ബാക്കിയാകും. ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യാന്തര വേദികളില്‍ തിളങ്ങിയ ദാപക് ചാഹറും ഷാര്‍ദുല്‍ ഠാക്കുറുമാണ് പേസ് അക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം മലയാളിയായ കെഎം ആസിഫും ദക്ഷിണാഫ്രക്കന്‍ താരം ലുങ്കി എങ്കിഡിയും.

കളിഞ്ഞ വര്‍ഷം ഫൈനല്‍ പോരാട്ടത്തില്‍ ഷെയ്ന്‍ വാട്‌സണിന്റെ ചോരവാര്‍ന്നുള്ള വെടിക്കെട്ട് പ്രകടനത്തിനും രക്ഷിക്കാന്‍ കഴിയാതെ പോയ മത്സരം ഒരു റണ്‍സിന് മുംബൈയോട് അടിയറവ് വെച്ച ചെന്നൈ ഇത്തവണ അവര്‍ക്കെതിരെ തന്നെ ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയാണ് ചെന്നൈയുടെ എതിരാളികള്‍. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ഡ്വെയ്ന്‍ ബ്രാവോ, സാം കറണ്‍, കരന്‍ ശര്‍മ, ഷെയ്ന്‍ വാട്‌സണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അമ്പാട്ടി റയ്ഡു, മുരളി വിജയ്, ജോഷ് ഹെയ്‌സല്‍വുഡ്, ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ദീപക് ചാഹര്‍, ലുങ്കി എങ്കിഡി, മിച്ചല്‍ സാന്റനര്‍, കെഎം ആസിഫ്, നാരയണ്‍ ജഗദീഷന്‍, മോനു കുമാര്‍, റുതുരാജ് ഗൊയ്ക്വാദ്, സായ് കിഷോര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 minute ago)

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (9 minutes ago)

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (22 minutes ago)

ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം; തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ അനന്തമായ വികസനം; ഉറപ്പുമായി ബിജെപിനേതാവ് കെ സുരേന്ദ്രൻ  (33 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (40 minutes ago)

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (46 minutes ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (51 minutes ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (57 minutes ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (1 hour ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (1 hour ago)

മുതിർന്ന പൗരനാണോ..?  (1 hour ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (1 hour ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (1 hour ago)

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (1 hour ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (1 hour ago)

Malayali Vartha Recommends