Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം

22 SEPTEMBER 2020 03:23 PM IST
മലയാളി വാര്‍ത്ത

തുടക്കക്കാരന്റെ ഒരു പരിഭ്രമമില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ടീമിനെയാണ് നേരിടുന്നതെന്ന ആശങ്കയുമില്ല. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ നേട്ടത്തില്‍ ഒരോ മലയാളിയും അഭിമാനിക്കുകയാണ്. ബാംഗഌരു ടീമിന്റെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയ ഇന്നിങ്‌സായിരുന്നു ദേവ്ദത്ത് പടിക്കലിന്റേത്. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സുമായാണ് തിരിച്ചു നടന്നത് തുടക്കക്കാരന്‍ ദേവിനെ ശാന്തനാകാന്‍ വിട്ട് ആരോണ്‍ ഫിഞ്ച് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് സകലരും കരുതിയത്. എന്നാല്‍, ഫിഞ്ചിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇരുപതുകാരന്‍ ദേവ്ദത്തിന്റെ അനായാസ സ്‌ട്രോക് പ്ലേ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി. മുന്നില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ (102*) മാത്രം. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 90 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്താണ് ദേവ്ദത്ത് മടങ്ങിയത്.പരിശീലനകാലത്ത് ദേവ്ദത്തിന്റെ പ്രകടനം അടുത്തറിഞ്ഞ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ദേവ്ദത്തിന് ടീമിന്റെ ആദ്യമത്സരത്തില്‍ അരങ്ങേറാന്‍ അവസരം ഒരുക്കിയത്.

മലപ്പുറം ജില്ലക്കാരായ മാതാപിതാക്കളുടെ, നന്നായി മലയാളം സംസാരിക്കുന്ന ഈ മകന്റെ നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ദേവ്ദത്തിന്റെ പിതാവ് ബാബുനുവിന്റെ തറവാട് മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്. അമ്മ അമ്പിളിയുടെ വീട് എടപ്പാളിലും. ദേവ്ദത്തിന്റെ കുടുംബം ഹൈദരാബാദിലേക്കും പിന്നീട് ബെംഗളുരുവിലേക്കും താമസം മാറി. കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിക്കറ്റില്‍ കളിച്ചു വളര്‍ന്നു. പരിശീലകനായ മുഹമ്മദ് നസിറുദ്ദീന്റെ തുറുപ്പു ചീട്ടായിരുന്നു ദേവ്ദത്ത്. ആഭ്യന്തര ടൂര്‍ണമെന്റുകളായ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലും കഴിഞ്ഞവര്‍ഷം റണ്‍വാരിക്കൂട്ടി തന്റെ സാന്നിധ്യമറിയിച്ചു. 2 ടൂര്‍ണമെന്റുകളിലും ഏറ്റവുമധികം റണ്‍സ് നേടിയത് ദേവ്ദത്തായിരുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുതല്‍ മു്ന്‍ ക്യാപ്റ്റനും ബി.സി.സിഐ പ്രസിഡന്റുമായ സൗരവ് ഗൗംഗുലി വരെയുള്ളവര്‍ എത്തിയിരുന്നു. ഇത് ഈ മലയാളി താരം എത്രയും വേഗം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കളത്തിലിറങ്ങുമെന്ന കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ അഭിനന്ദനം. ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് പ്രകടനം ആസ്വാദ്യമെന്നായിരുന്നു ഗാംഗുലിയുടെ അഭിനന്ദനം. കമന്റേറ്റര്‍മാരായ ആകാശ് ചോപ്ര, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരും ദേവ്ദത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി.ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചു. ഇടംകയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്' ഇടംകൈ ബാറ്റ്‌സ്മാന്‍ കൂടിയായ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ദേവ്ദത്ത് പടിക്കല്‍... വളരെ സ്‌പെഷലായിട്ടുള്ള ഒരു താരത്തിന്റെ ആകര്‍ഷണീയമായ അരങ്ങേറ്റത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്നും ആദ്യ മത്സരത്തില്‍ത്തന്നെ ആര്‍സിബി അദ്ദേഹത്തിന് അവസരം നല്‍കിയതില്‍ സന്തോഷമെന്നും ചോപ്ര പറഞ്ഞു. 'ഒരു താരം ഉദയം ചെയ്തിരിക്കുന്നു'വെന്നായിരുന്നു ചോപ്രയുടെ മറ്റൊരു ട്വീറ്റ്. 'യുവതാരത്തിന്റെ ഉജ്വലമായ അരങ്ങേറ്റം. എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഇതിനുമാത്രം ചര്‍ച്ചകള്‍ നടന്നതെന്ന് വ്യക്തം. വിസ്മയിപ്പിക്കുന്ന താരമാണ് ദേവ്ദത്ത്. ആശംസകള്‍. ആ ഓണ്‍ സൈഡ് പിക്അപ് ഷോട്ടും മിഡ് ഓഫിലൂടെയുള്ള െ്രെഡവും ഇഷ്ടമായി' കമന്റേറ്റര്‍ ഹര്‍ഷ ഭഗ്‌ലെ കുറിച്ചു.

ദേശിയ തലത്തിലെ ദേശീയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് പടിക്കന്‍ നടത്തിയത്. വിജയ് ഹസാര ട്രോഫിയില്‍ 11 ഇന്നിങ്‌സുകളിലയി 609 റണ്‍സും രണ്ട് സെഞ്ചറിയും നേടിയിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ 175.75 സ്‌ട്രൈക്ക് റേറ്റില്‍ പടിക്കല്‍ നേടിയത് 580 റണ്‍സാണ്. ഈ പ്രകടനം തന്നെയാണ് പടിക്കലിനെ ബംഗഌരു ടീമിലെ ഓപ്പിണിംഗ് ബാറ്റ്‌സ്മാനാക്കിയത്. ഇനി ഐ.പി.എല്‍ വഴി ഇന്ത്യന്‍ ടീമിലേക്ക്. അതിലേക്കുള്ള ദുരം കഉരയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends