ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരം ; അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും; വിരാട് കൊഹ്ലിയെ പ്രകീർത്തിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍
ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ കുറിച്ച് അഭിപ്രായപ്രകടനവുമായി മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലി ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരമാണെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലി ശക്തമായ കാഴ്ചപാടുകള്‍ ഉള്ള വ്യക്തിയാണ്. അവ തുറന്നുപറയുന്നതില്‍ അദ്ദേഹം സന്തോഷവാനാണ് കോഹ്ലിയെപ്പോലൊരു താരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യം കാണിക്കുന്നതിനെയും ചാപ്പല്‍ അഭിനന്ദിച്ചു. വിരാടിന് ടെസ്റ്റ് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം ടെസ്റ്റ് മത്സരങ്ങള്‍ ഇനിയും തുടരുമെന്ന് ചാപ്പല്‍ പറഞ്ഞു.
കോഹ് ലിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നായകന് ടെസ്റ്റ് മത്സരങ്ങളോട് താത്പര്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും ആ ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha