എം എസ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയത് സച്ചിന് ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം; തുറന്നുപറച്ചിലുമായി ബിസിസിഐ മുന്‍ പ്രസിഡന്റ ശരദ് പവാര്‍
സച്ചിന് ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ ശരദ് പവാര്‍. 2007ല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചതോടെയാണ് സച്ചിന് ധോണിയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് പവാര്‍ പറഞ്ഞു. 2007ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നായകസ്ഥാനം ഒഴിയുകയാണെന്ന് ദ്രാവിഡ് അറിയിച്ചത്.തുടര്‍ന്ന് നായകസ്ഥാനം നിരസിച്ച സച്ചിന് ധോണിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് 2005 മുതല്‍ 2008 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു ശരദ് പവാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha