ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തിലും ഇന്ത്യക്ക് വമ്പൻ ജയം

ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്ബരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ജയത്തോടെ 3-0 ന് ഇന്ത്യ ടി20 പരമ്ബര സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് പുറത്താകുകയായിരുന്നു. 36 പന്തുകളില്‍ നിന്ന് നാലുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്ബടിയോടെ 51 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മാത്രമാണ് കിവീസിനായി പൊരുതിയത്.
17 റണ്‍സെടുത്ത സീഫേര്‍ട്ട്, ഫെര്‍ഗൂസന്‍ 14 എന്നിവരാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. ബൗളിങ്ങില്‍ ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ 3 വിക്കറ്റും, ഹര്‍ഷല്‍ പട്ടേല്‍ 2 വിക്കറ്റും നേടി.വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്.
31 പന്തില്‍ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ചത്.ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് ഇന്ത്യ നേടിയത്. ഇഷാന്‍ കിഷന്‍ 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്ത് പുറത്തായി.
സൂര്യകുമാര്‍ യാദവ് പൂജ്യനായി മടങ്ങി. ശ്രേയസ് അയ്യര്‍ 25, വെങ്കടേഷ് അയ്യര്‍ 21, ഹര്‍ഷല്‍ പട്ടേല്‍ 18, ദീപക് ചഹാര്‍ 21 എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 184 റണ്‍സില്‍ എത്തിച്ചത്.ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി.ന്യൂസീലന്‍ഡിനുവേണ്ടി നായകന്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha
























