വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം; ചണ്ഡിഗഢിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മിന്നും ജയം. എതിരാളികളായ ചണ്ഡിഗഢിനെ ആറ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തിന് ഉജ്ജ്വലജയം സമ്മാനിച്ചത്.
ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഢ് നിശ്ചിത അമ്ബത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ ബൗളിങ് നിരയുടെ മികച്ച പ്രകടനമാണ് ചണ്ഡിഗഢിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. 56 റണ്‍സ് നേടിയ മനന്‍ വോഹ്റ മാത്രമാണ് ചണ്ഡിഗഢ് നിരയില്‍ മികച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സ്കോര്‍ 18-ല്‍ എത്തിയപ്പോള്‍ തന്നെ മൂഹമ്മദ് അസറുദീനെ നഷ്ടമായി. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുകളിലൂടെ കേരളം വിജയതീരത്തേക്ക് അടുക്കുകയായിരുന്നു. സച്ചിന്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. 46 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മേലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 24 റണ്‍സ് നേടി.
https://www.facebook.com/Malayalivartha
























