വിജയത്തിന് പിന്നാലെ അശ്വിനെ വളഞ്ഞ് പാക്ക് ആരാധകര്‍ ചതിയനെന്ന് പാക്കികള്‍

മെല്‍ബണ്‍ന്മ ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയോടു തോറ്റതിനു പിന്നാലെ ആര്‍. അശ്വിനെതിരെ തിരിഞ്ഞ് പാക്കിസ്ഥാന്‍ ആരാധകര്‍. അശ്വിന്‍ ചതിയനാണെന്നാണു പാക്ക് ആരാധകരുടെ വാദം. പാക്കിസ്ഥാന്‍ ബാറ്റിങ്ങിനിടെ എട്ടാം ഓവറില്‍ ഷാന്‍ മസൂദിന്റെ ക്യാച്ചെടുത്ത അശ്വിന്‍ ഔട്ടിനായി വാദിച്ചെന്നാണ് ആരോപണം.
മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഷോര്‍ട്ട് ബോള്‍ ഫൈന്‍ ലെഗിലേക്ക് ഷാന്‍ മസൂദ് ഉയര്‍ത്തി അടിച്ചു. അശ്വിന്റെ തൊട്ടുമുന്നിലാണു പന്തു വീണത്. മനോഹരമായി ഡൈവ് ചെയ്ത് അശ്വിന്‍ ക്യാച്ചെടുത്തെന്നാണു ആദ്യം കരുതിയത്. പാക്ക് താരം ഔട്ടായെന്ന ധാരണയിലായിരുന്നു ഈ സമയത്ത് അശ്വിനും. ടിവി അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ അശ്വിന്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് ടര്‍ഫില്‍ തട്ടിയതായി കണ്ടെത്തി.
പവര്‍ പ്ലേ ഓവറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും നഷ്ടമായ പാക്കിസ്ഥാന് അശ്വാസം നല്‍കുന്നതായിരുന്നു അംപയറുടെ തീരുമാനം. ഇതാണ് പാക്കിസ്ഥാന്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. അശ്വിന്‍ ചതിയനാണെന്നു പലരും വാദിക്കുമ്പോള്‍ മങ്കാദിങ് വിവാദവും ചിലര്‍ ഇതിലേക്കു കൊണ്ടുവന്നു. പാക്ക് ബാറ്ററെ ഔട്ടാക്കിയപോലെ നടിച്ച്, മങ്കാദിങ്ങില്‍ വിക്കറ്റ് സ്വന്തമാക്കിയപോലൊരു നീക്കമാണ് അശ്വിന്‍ നടത്തിയതെന്ന് ഒരു ആരാധകന്‍ പ്രതികരിച്ചു.
മറുപടി ബാറ്റിങ്ങില്‍ 20–ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്തു ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ചത് ആര്‍. അശ്വിനായിരുന്നു. ഗ്രൗണ്ടില്‍ രണ്ടു മിനിറ്റു മാത്രം നിന്ന അശ്വിന്‍ ഒരു പന്തില്‍ ഒരു റണ്ണാണ് ആകെ നേടിയത്. ജയിക്കാന്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ പാക്ക് സ്പിന്നര്‍ മുഹമ്മദ് നവാസിന്റെ പന്തില്‍ വൈഡ് വഴങ്ങിയതും കളി മാറ്റിയ അശ്വിന്റെ നീക്കമായി ഇന്ത്യന്‍ ആരാധകര്‍ വിലയിരുത്തുന്നു. നവാസിന്റെ ലെഗ് സ്റ്റംപ് ലൈനിനു പുറത്തു വന്ന പന്ത് അശ്വിന്‍ ഒന്നും ചെയ്യാതെ വൈഡ് ആകാന്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























