Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മറ്റാര്‍ക്കും സ്വന്തമാക്കാനാകാത്ത അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി സൂര്യകുമാര്‍

27 OCTOBER 2022 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

മുപ്പത് വയസ്സില്‍ ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ടീമില്‍ ഇടം നേടുക എന്നത് അത്ര അസാധാരണമായ കാര്യമല്ല. മൈക്കല്‍ ഹസിയും രംഗന ഹെറാത്തും സയിദ് അജ്മലും ബ്രാഡ് ഹഡിനുമെല്ലാം മുപ്പതാം വയസ്സിലോ അതിനു ശേഷമോ അരങ്ങേറ്റം കുറിച്ചവരാണ്. പ്രതിഭകള്‍ എക്കാലത്തും ഉയര്‍ന്ന് വന്നിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ പക്ഷേ അതത്ര സാധാരണമല്ല. ടീമില്‍ സ്ഥാനം പിടിച്ചാല്‍ തന്നെ അത് നിലനിര്‍ത്തല്‍ ഒട്ടും എളുപ്പമല്ല. സ്റ്റുവര്‍ട്ട് ബിന്നി , നമന്‍ ഓജ തുടങ്ങിയവരുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.

മുപ്പതാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കരുത്തു കാട്ടി ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയ സ്‌കൈ സൂര്യകുമാര്‍ യാദവ് പക്ഷേ മുന്‍ധാരണകളെ തകിടം മറിച്ചിരിക്കുകയാണ്. തുടരെ തുടരെ വെടിക്കെട്ടുകള്‍ മാത്രം. പാളിയത് പാകിസ്ഥാനോട് മാത്രം. പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയെങ്കിലും നെതര്‍ലന്‍ഡ്‌സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ സൂര്യകുമാര്‍ യാദവിന് അപൂര്‍വനേട്ടമാണ് സ്വന്തമായിരിക്കുന്നത്. സിഡ്‌നിയിലെ സ്ലോ പിച്ചില്‍ രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പിച്ചില്‍ സൂര്യകുമാറിനെ ഇതൊന്നും ബാധിച്ചതേയെില്ല.

വാന്‍ ബീക്ക് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ അവസാന പന്ത് സ്വതസിദ്ധമായ ശൈലിയില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്‌സിന് പറത്തിയാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. 25 പന്തിലായിരുന്നു സൂര്യ അര്‍ധസെഞ്ചുറിയിലെത്തിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡും സൂര്യകുമാര്‍ സ്വന്തെ പേരിലാക്കി. ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 200 മുകളില്‍ പ്രഹരശേഷിയില്‍ അഞ്ച് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യ ഇന്ന് സ്വന്തമാക്കിയത്.

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 39 പന്തില്‍ 68 റണ്‍സടിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍!ഡീസിനെതിരെ കൊല്‍ക്കത്തയില്‍ 31 പന്തില്‍ 65 റണ്‍സും ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തില്‍ 61 റണ്‍സും ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ 25 പന്തില്‍ 51 റണ്‍സും നേടിയാണ് സൂര്യ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും നാലു തവണ പോലും 200ന് മുകളില്‍ പ്രഹരശേഷിയുള്ള പ്രകടനങ്ങളില്ല.

മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്ക് ഒപ്പം 95 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായ സൂര്യ ഈ വര്‍ഷം ഇത് നാലാം തവണയാണ് കോലിക്കൊപ്പം 50 ഓ അതിന് മുകളിലുള്ള കൂടുകെട്ടിലോ പങ്കാളിയാകുന്നത്. ഹോങ്കോങിനെതിരെ ദുബായില്‍ 42 പന്തില്‍ 98ഉം, ഓസ്‌ട്രേലിയക്കെതിരെ ഹൈദരാബാദില്‍ 62 പന്തില്‍ 104 റണ്‍സും ദക്ഷിണിഫ്രിക്കക്കെതിരെ 42 പന്തില്‍ 102 രണ്‍സും ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ 48 പന്തില്‍ 95 റണ്‍സും ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും കിട്ടിയ പരിചയ സമ്പത്തുമായി ഇന്ത്യന്‍ ടീമിലും സൂര്യകുമാര്‍ ഇപ്പോള്‍ ആറാടുകയാണെന്ന് തന്നെ പറയേണ്ടി വരും. ടി20 ഇന്റര്‍നാഷണലില്‍ സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ഏറ്റവുമധികം റണ്‍സും നേടി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഈ വലംകയ്യന്‍ ഹാര്‍ഡ് ഹിറ്റര്‍.

വാരാണസിയില്‍ ക്രിക്കറ്റും ബാഡ്മിന്റണും കളിച്ച് നടന്ന സൂര്യയെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധപതിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് അച്ഛനാണ്. ജോലിയുടെ ഭാഗമായി മുംബൈയിലേക്ക് കുടിയേറിയത് ഒരു തരത്തില്‍ സൂര്യകുമാര്‍ യാദവിന് അനുഗ്രഹമായി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌കറും അടക്കമുള്ള താരങ്ങളെ വാര്‍ത്തെടുത്ത മുംബൈ ക്രിക്കറ്റ് ലോകം സൂര്യക്ക് വളരാനുള്ള വഴിയൊരുക്കി. കോച്ചിംഗ് ക്യാമ്പുകളില്‍ ബാറ്റിംഗിന്റെ മുന കൂര്‍പ്പിച്ച് ഒടുവിലവന്‍ മുംബൈക്ക് വേണ്ടി രഞ്ജിയില്‍ കളിക്കാനിറങ്ങി. പുതിയ കാലത്തെ ഏതൊരു യുവ ക്രിക്കറ്ററേയും പോലെ ഐപിഎല്‍ ആയിരുന്നു സൂര്യകുമാറിനും വഴിത്തിരിവായത്.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായ സൂര്യകുമാര്‍ യാദവിന് വേണ്ട അവസരങ്ങള്‍ ലഭിച്ചില്ല. അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ ശോഭിക്കാനും കഴിഞ്ഞില്ല. കാര്യങ്ങള്‍ മാറി മറിഞ്ഞത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായതോടെയാണ്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിത്തുടങ്ങിയ സൂര്യകുമാര്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. 2015 ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച് അയാള്‍ 20 പന്തില്‍ നേടിയ 46 റണ്‍സില്‍ അഞ്ച് കൂറ്റന്‍ സിക്‌സറുകളും ഉണ്ടായിരുന്നു. ആ സിക്‌സറുകളില്‍ മൂന്നെണ്ണമാകട്ടെ സ്റ്റാര്‍ ബൗളറായ ജസ്പ്രീത് ബൂമ്രയുടെ ഒറ്റ ഓവറില്‍ നിന്നും അടിച്ചെടുത്തതും.

സൂര്യകുമാറിന്റെ കിടിലന്‍ ബാറ്റിംഗ് കണ്ട മുംബൈ ഇന്ത്യന്‍സ് 2018 ല്‍ അയാളെ തിരിച്ചെടുത്തു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് വിശ്വസ്തനായ, അതോടൊപ്പം വെടിക്കെട്ടിന് തിരികൊളുത്തുന്ന ഇരുത്തം വന്ന ബാറ്ററെയാണ്. തുടര്‍ന്നുള്ള എല്ലാ സീസണിലും മുംബൈയുടെ റണ്‍ മെഷീനായി അയാള്‍ മാറി.

ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള വഴി തുറന്നു. 2021 മാര്‍ച്ച് 14 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ മത്സരം. ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് പിച്ച് ഡെലിവറി ഓഫ്സ്റ്റമ്പിലേക്ക് കവര്‍ ചെയ്ത് ഫൈന്‍ ലെഗ്ഗിലേക്ക് സിക്‌സര്‍ പറത്തി സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. അര്‍ദ്ധ സെഞ്ച്വറി നേടിയെന്ന് മാത്രമല്ല ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചുമായി അയാള്‍.

പിന്നീടൊരു പ്രകടനം തന്നെയായിരുന്നു. ടീമിന്റെ എക്‌സ് ഫാക്ടറാണയാള്‍ എന്ന് വിരാട് കോഹ്‌ലിയുടെ വക അഭിനന്ദനം. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സര്‍ പറത്തി അയാള്‍ മിസ്റ്റര്‍ 360 എന്നറിയപ്പെട്ട് തുടങ്ങി. ഓഫ് സ്റ്റമ്പിനു വളരെ പുറത്ത് വരുന്ന പന്തുകള്‍ പോലും ഫൈന്‍ ലെഗ്ഗിലും സ്‌ക്വയര്‍ ലെഗ്ഗിലും അതിര്‍ത്തി കടന്നു. തന്റെ ഓഫ്‌സൈഡ് ഷോട്ടുകളുടെ പരിമിതി കഠിനമായി പരിശ്രമിച്ച് സൂര്യകുമാര്‍ യാദവ് അതും മറികടന്നു. ഇന്‍സൈഡ് ഔട്ട് ഷോട്ടുകള്‍ കവറിനും ലോംഗോഫിനും മുകളിലൂടെ ഗ്യാലറിയിലെത്തി.അന്താരാഷ്ട്ര ടി20 യില്‍ പ്രഹരശേഷിയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് സൂര്യകുമാര്‍ യാദവ്. 177.26 ആണ് സ്‌ട്രൈക്ക് റേറ്റ്.

തന്റെ വിജയവഴിയിലെ നേട്ടങ്ങള്‍ക്കെല്ലാം സൂര്യ നന്ദി പറഞ്ഞത് സ്വന്തം ശരീരം കൊണ്ടാണ്. അമ്മയുടേയും അച്ഛന്റേയും പേരുകള്‍ മാത്രമല്ല അവരുടെ ചിത്രങ്ങളും ടാറ്റൂവായി ശരീരത്തില്‍ ചേര്‍ത്തു. ഇടത് കയ്യില്‍ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ് എന്ന് പച്ച കുത്തിയിട്ടുണ്ട്. ഇടതുകാലില്‍ വണ്‍ സ്റ്റെപ്പ് അറ്റ് എ ടൈം എന്നാണ് കുത്തിയിട്ടുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ചിത്രങ്ങളാണ് സൂര്യയുടെ ശരീരത്തില്‍. 2016 നു ശേഷം ഒരു പേരു കൂടി വന്നു. ദേവിഷ ഭാര്യയുടെ പേര്.

കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാന് സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ നിത്യസാന്നിദ്ധ്യമാക്കുന്നത്. ഏകദിനങ്ങളിലും കൂടി കഴിവ് തെളിയിച്ചാല്‍ ടീമിന് വിശ്വസ്തനായ ഒരു ബാറ്ററെ ലഭിക്കും. ടെസ്റ്റ് മത്സരങ്ങളിലേക്ക് അയാളെത്തുമോ എന്ന് കാലമാണ് തീരുമാനിക്കേണ്ടത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ താരോദയമാണിത്. അതെ സൂര്യകുമാര്‍ യാദവ് ആകാശമാണ്. അയാള്‍ പറത്തുന്ന പന്തുകള്‍ ഇനിയും ആകാശം മുട്ടുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends