ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി.... പരുക്കേറ്റ അക്ഷര്‍ പട്ടേലിനു പകരമാണ് അശ്വിനെ ഉള്‍പ്പെടുത്തിയത്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി.... പരുക്കേറ്റ അക്ഷര്‍ പട്ടേലിനു പകരമാണ് അശ്വിനെ ഉള്‍പ്പെടുത്തിയത്
ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള ടീമില്‍ അക്ഷറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാത്തതിനാല്‍ കളിക്കാന്‍ കഴിഞ്ഞില്ല.
ലോകകപ്പിനു മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ അക്ഷറിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ കളിച്ച അശ്വിന്‍, നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏഷ്യ കപ്പ് ഫൈനലിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഏകദിനത്തിലും കളിച്ച വാഷിങ്ടന്‍ സുന്ദറിനു തിളങ്ങാനാകാതെ പോയതോടെയാണ് അശ്വിനു നറുക്ക് വീണത്.
2011ലും 2015ലും ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ച 37കാരനായ അശ്വിന്‍, 2105ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2011ല്‍ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന രണ്ടു പേര്‍ ഈ ലോകകപ്പിലും കളിക്കുമെന്ന പ്രത്യേകതയുമുണ്ട് അശ്വിനും കോലിയും.
"
https://www.facebook.com/Malayalivartha