വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ.... മത്സരം മൂന്നുമണിക്ക്

ഇന്ത്യയും പാകിസ്താനും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച മുഖാമുഖം വരും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഏകദിനക്രിക്കറ്റിൽ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. ടോപ് ഓർഡർ തകർച്ച നേരിട്ടിട്ടും ദീപ്തി ശർമയും അമൻജോതും അർധസെഞ്ചുറികളുമായി നടത്തിയ പോരാട്ടം ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ബൗളിങ്ങിൽ പേസർ ക്രാന്തി ഗൗഡും സ്പിന്നർമാരായ ദീപ്തി ശർമ, ശ്രീചരണി എന്നിവരും ഫോമിലാണ്. പാകിസ്താനെതിരായ ചരിത്രവും ഇന്ത്യയ്ക്ക് അനുകൂലമാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്താൻ.
"
https://www.facebook.com/Malayalivartha