ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു...

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. .ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിശ്രമമമെടുത്ത സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി.
ടി20 ക്രിക്കറ്റിൽ നിന്ന് സ്റ്റാർക്ക് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മിച്ചൽ മാർഷ് ആണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ടീമിൽ നിന്ന് മാർനസ് ലാബുഷെയ്ൻ, ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി.രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മാറ്റ് റെൻഷാ തിരിച്ചെത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
ആഭ്യന്തര ക്രിക്കറ്റിൽ ക്യൂൻസ്‌ലാൻഡിനായും ഓസ്ട്രേലിയ എക്കായും നടത്തിയ മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് റെൻഷാ ടീമിൽ തിരിച്ചെത്തിയത്.
ഷെഫീൽഡ് ഷീൽഡിൽ മത്സരിക്കുന്നതിനാൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ആദ്യ ഏകദിനത്തിൽ കളിക്കാനാവില്ല.ഒക്ടോബർ 19ന് പെർത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പരിക്കേറ്റ ഗ്ലെൻ മാക്സ്‌വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം നഥാൻ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha