സെപ്തംബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും

കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം ലഭിച്ചത് ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കുമാണ്. ഏഷ്യാ കപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ പുരുഷ ട്വന്റി 20 ടീമിന്റെ ഓപ്പണറായ അഭിഷേക് ശര്‍മയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സമൃതിക്ക് പുരസ്‌കാരം ലഭിച്ചത്. പുരുഷ - വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് ഒന്നിച്ച് ഐ സി സി പുരസ്‌കാരം ലഭിച്ചത് ആരാധകര്‍ക്ക് വലിയ ആവശേമാണ് സമ്മാനിച്ചിട്ടുള്ളത്.
അതേസമയം കഴിഞ്ഞ മാസം കളിച്ച 7 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 44.85 ശരാശരിയില്‍ 314 റണ്‍സാണ് അഭിഷേക് കരസ്ഥമാക്കിയത്. ഏഷ്യ കപ്പില്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായ താരം, ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റോടെ ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യയുടെ തന്നെ കുല്‍ദീപ് യാദവ്, സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നറ്റ് എന്നിവരെ മറികടന്ന്് അഭിഷേക് പുരസ്‌കാരം സ്വന്തമാക്കി്.
ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് സെഞ്ചറിയും ഒരു അര്‍ധസെഞ്ചറിയും സ്മൃതി മന്ദാന നേടി. ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗമേറിയ സെഞ്ചറി എന്ന നേട്ടവും സ്മൃതി ഈ പരമ്പരയില്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha