സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബാഴ്സലോണ ; കിരീട വിജയത്തോടെ സീസണിനു തുടക്കം
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബാഴ്സലോണ. സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നേടിയത്. ഒമ്പതാം മിനിറ്റില്‍ സെവിയ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും, രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്സ സൂപ്പര്‍ കപ്പ് ജേതാക്കളായി.
കിരീടം സ്വന്തമാക്കിയതോടെ ബാഴ്സക്കൊപ്പം ഏറ്റവുമധികം കിരീടം നേടുന്ന താരം എന്ന റെക്കോര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സക്കായി നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പിക്വേയും, എഴുപത്തി എട്ടാം മിനിറ്റില്‍ ഡിംബാലെയും ആണ് ബാഴ്സയക്കായി ഗോളുകള്‍ നേടിയത്. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.
https://www.facebook.com/Malayalivartha