യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും
യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലിന് ഇറങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും. യൂറോയ്ക്ക് ശേഷം പോര്‍ച്ചുഗല്ലിനായി മറ്റൊരു കിരീടം നല്‍കാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത്. ലോകകപ്പില്‍ ഏറ്റ തിരിച്ചടിക്ക് ശേഷം പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ കളിക്കാതെയിരുന്ന റൊണാള്‍ഡോ സെമി കളിക്കാനാണ് തിരിച്ചെത്തിയത്.
സ്വിറ്റ്സര്‍ലാന്റിനെതിരെ ഒറ്റക്ക് പൊരുതിയാണ് ഹാട്രിക്കോടെ പോര്‍ച്ചുഗല്ലിനെ ജയത്തിലേക്ക് നയിച്ചത്. ഫൈനലില്‍ പോര്‍ച്ചുഗല്ലിനെ കാത്തിരിക്കുന്നത് ഹോളണ്ടാണ്. ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഹോളണ്ട് ഫൈനലില്‍ എത്തിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.15 നാണ് മത്സരം കിക്കോഫ്.റൊണാള്‍ഡോ ടീമിലെത്തിയതിന് ശേഷമാണ് പോര്‍ച്ചുഗല്‍ ദേശീയ ടീം മൂന്ന് ഫൈനലുകളില്‍ കടന്നത്. മൂന്ന് സെമി ഫൈനലുകളില്‍ പോര്‍ച്ചുഗല്‍ 7 ഗോളടിച്ചപ്പോള്‍ അതില്‍ 5 എണ്ണം അടിച്ചത് റൊണാള്‍ഡോ ആണ്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും റൊണാള്‍ഡോ തന്നെയാണ്.
97 വര്‍ഷമായി ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്ലില്‍ നിന്നും ഇതുവരെ 23 ഹാട്രിക്കുകള്‍ ആണ് പിറന്നത്. അതില്‍ 7 എണ്ണവും നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.
https://www.facebook.com/Malayalivartha