കൊച്ചി മഞ്ഞക്കടലിരമ്പത്തില്‍ മുങ്ങി.... ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. 38-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയും 64-ാം മിനിറ്റില്‍ കെ പി രാഹുലുമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വല കുലുക്കിയത്. ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് പിരിഞ്ഞത്.
രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ചെന്നെയിന്‍ മത്സരത്തില്‍ ലീഡെടുക്കുകയുണ്ടായി. സൂപ്പര്‍താരം അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം വിക്ടര്‍ മോംഗിലിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.
പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മോംഗില്‍ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് സമ്പൂര്‍ണ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്.
ഒടുവില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. 38-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ മഞ്ഞപ്പട സമനില പിടിച്ചു. സഹലിന്റെ കാലില്‍ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha