ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ നടക്കും....

ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ നടക്കും.... ചൊവ്വാഴ്ച നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ആതിഥേയരായി സൗദി അറേബ്യയെ പ്രഖ്യാപിച്ചത്.
2023 ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. ആറു വന്‍കരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യന്‍ ക്ലബ്ബുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
32 ടീമുകളുമായി ക്ലബ്ബ് ലോകകപ്പ് വിപുലീകരിക്കാന്‍ ഫിഫ ശ്രമിക്കുന്നുണ്ട്. 12 യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും. ലാറ്റിനമേരിക്കയ്ക്ക് ആറും ഏഷ്യക്കും ആഫ്രിക്കക്കും കോണ്‍കകാഫ് മേഖലയ്ക്കും നാലു വീതവും ഓഷ്യാനക്ക് ഒരോന്നും സ്ഥാനമാണ് അനുവദിക്കുന്നത്.
https://www.facebook.com/Malayalivartha