ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി....

ഇന്ത്യ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ് സി- എഫ് സി ഗോവ മത്സരത്തില്‍ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികള്‍ ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചത്.
2-1നാണ് ഗോവയെ ചെന്നൈ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ കയറുന്നത്. പ്ലേ ഓഫ് പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായി ഉണ്ടായിരുന്നത് ഗോവയാണ്.
ഗോവക്ക് നിലവില്‍ 19 കളികളില്‍ 27 പോയിന്റാണുള്ളത്. അവസാന കളിയില്‍ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ത്തന്നെ 31 പോയിന്റുകളുണ്ട്.
ശേഷിക്കുന്ന രണ്ട് കളികളില്‍ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്‌സിനൊപ്പം 31 പോയിന്റുകളുള്ള ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. ഈ സീസണ്‍ മുതല്‍ പോയിന്റ് പട്ടികയില്‍ ആദ്യ 6 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക്യോഗ്യത നേടുന്നത്.
കഴിഞ്ഞ സീസണില്‍ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണ്.
https://www.facebook.com/Malayalivartha