മെസ്സി മനുഷ്യനല്ല; താരം മനുഷ്യനാണെന്ന് തെളിയിക്കുന്നത് വരെ വിലക്കേർപ്പെടുത്തണമെന്നും ഇറാൻ പരിശീലകൻ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മനുഷ്യനല്ലെന്നും അദ്ദേഹം മനുഷ്യനാണെന്ന് തെളിയിക്കുന്നത് വരെ ഫുട്ബോളിൽ നിന്ന് വിലക്കണമെന്നും ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വിറോസ്. ഫിഫ സംഘടിപ്പിച്ച സെമിനാറില്‍ തമാശരൂപേണ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെസ്സി ഒരു അസാമാന്യ പ്രതിഭയാണ്. അദ്ദേഹം ഈ ലോകത്ത് നിന്നുമുള്ളതല്ല. അദ്ദേഹം മനുഷ്യനായിരുന്നുവെങ്കില്‍ അന്ന് ഇറാനെതിരേ ആ ഗോള്‍ നേടില്ലായിരുന്നുവെന്നും കാര്‍ലോസ് ക്വിറോസ് പറഞ്ഞു. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ഇറാനെതിരേ കളിയുടെ അവസാന നിമിഷം മെസ്സി ഗോൾ നേടിയിരുന്നു.
തോല്‍വി വഴങ്ങുന്നത് എന്നെ സംബന്ധിച്ച് അത്ര ഇഷ്ടമല്ലാത്ത കാര്യമാണ്. എന്നാല്‍, അന്നത്തെ തോല്‍വിയില്‍ അതൊരു സങ്കടമായി എനിക്ക് തോന്നിയിട്ടില്ല. അത്തരം മാന്ത്രികതകൊണ്ടാണ് ഫുട്‌ബോള്‍ ഇന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി തുടരുന്നതെന്നും കാര്‍ലോസ് ക്വിറോസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha