സെമി പ്രതീക്ഷ അവസാനിച്ചു; ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാന പോരാട്ടം

സെമി പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നലെ എടികെയ്‌ക്കെതിരെ എഫ്‌സി ഗോവ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചത്.
ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമാണിത്. ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനാവും. പുതുവത്സര രാവിൽ കൊച്ചിയിൽ രണ്ടു ടീമുകളും എട്ടു മുട്ടിയപ്പോൾ കേരളം പരാജയപ്പെട്ടിരുന്നു. ഇതിന് മറുപടി കൊടുക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
നിർണായകമായ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനോട് സമനില വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. നിലവിൽ 17 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി ആറാം സ്ഥാനത്താണ്.ബെംഗളൂരു 37 പോയിന്റോടെ ഒന്നാം സ്ഥാനത്തും.
https://www.facebook.com/Malayalivartha