ഗ്രീസ്മാന്റെ ഗോൾവർഷം; വമ്പൻ ജയവുമായി അത്‌ലറ്റികോ മാഡ്രിഡ്

ലാ ലീഗയിൽ അത്‌ലറ്റികോ മാഡ്രിഡിന് വമ്പൻ ജയം. ലെഗാനസിനെതിരെ എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റികോയുടെ ജയം. നാല് ഗോളുകളും നേടിയത് അന്റോണിയോ ഗ്രീസ്‌മാനാണ്. കഴിഞ്ഞ മത്സരത്തിലും ഗ്രീസ്മാൻ ഹാട്രിക് നേടിയിരുന്നു.
മത്സരത്തിന്റെ തുടക്കം മുതലേ അക്രമിച്ചു കളിച്ച അത്‌ലറ്റികോ മാഡ്രിഡ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി. 26, 35 മിനുട്ടുകളിലായിരുന്നു ഗോളുകൾ. തുടർന്ന് രണ്ടാം പകുതിയിലെ 56, 67 മിനുട്ടുകളിലും ഗോൾ നേടി ഗ്രീസ്മാൻ പട്ടിക പൂർത്തിയാക്കി.
ലാ ലീഗയിൽ അത്‌ലറ്റികോ മാഡ്രിഡ് 61 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സലോണയാണ് ഒന്നാമത്. അടുത്ത ആഴ്ച നടക്കുന്ന ബാഴ്സലോണ- അത്‌ലറ്റികോ മത്സരം കിരീട പോരാട്ടത്തിൽ നിർണായകമാകും.
https://www.facebook.com/Malayalivartha