പരിക്ക് ഗുരുതരം; നെയ്മർ ശസ്ത്രക്രിയയ്ക്കായി ബ്രസീലിലേക്ക് മടങ്ങുന്നു

സൂപ്പർ താരം നെയ്മർ ബ്രസീലിലേക്ക് മടങ്ങുന്നു. പ്രീമിയർ ലീഗ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ നെയ്മർ ശസ്ത്രക്രിയയ്ക്കായി ബ്രസീലിലേയ്ക്ക് മടങ്ങുകയാണെന്നും രണ്ട് മാസത്തോളം താരത്തിന് കളിയ്ക്കാൻ സാധിക്കില്ലെന്നും നെയ്മറിന്റെ പിതാവ് അറിയിച്ചു.
ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പ് തിരിച്ചെത്താനാണ് നെയ്മറിന്റെ ലക്ഷ്യം. പരിക്കിനെ തുടർന്ന് പിഎസ്ജിയ്ക്ക് ഈ സീസണിൽ നെയ്മറുടെ സേവനം ലഭിക്കില്ല. പരിക്കിൽ പിന്തുണ തന്ന എല്ലാവർക്കും നെയ്മർ ഇൻസ്റ്റാഗ്രാമിൽ നന്ദി പറഞ്ഞു. പ്രതിസന്ധികളിൽ തകരരുത് എന്നും മുന്നിൽ ഒരു മതിൽ വന്നാൽ അത് എങ്ങനെ കയറാമെന്ന് നോക്കുകയാണ് ചെയ്യേണ്ടത് എന്നും നെയ്മർ പറഞ്ഞു
https://www.facebook.com/Malayalivartha