അവസാന അങ്കത്തിന് ബെർബെറ്റോവ് ഇല്ല; ദീപേന്ദ്ര നേഗി ആദ്യ ഇലവനിൽ

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ സൂപ്പർ താരം ബെർബെറ്റോവ് ഇല്ല. സെമി പ്രവേശന സാധ്യത അവസാനിച്ചെങ്കിലും ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനാവും.
പരിക്കിന്റെ പിടിയിലായ കറേജ് പെകൂസണും ഇന്നത്തെ മത്സരത്തിനില്ല. എന്നാൽ പരിക്കിൽ നിന്നും മോചിതനായ ദീപേന്ദ്ര നേഗി ആദ്യ ഇലവനിൽ ഇടം പിടിച്ചു. വിദേശ താരങ്ങളായി ബ്രൗൺ, പോൾ, ഗുഡ്യോൺ എന്നിവരാണ് ആദ്യ ഇലവനിലുള്ളത്.
മലയാളി താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും ടീമിൽ ഇടം നേടി. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ടീം; പോൾ, റിനോ ആന്റോ, ജിങ്കൻ, ബ്രൗൺ, ലാൽറുവത്താര, അറാട്ട, മിലൻ സിംഗ്, സി കെ വിനീത്, ജാക്കിചന്ദ്, ഗുഡ്യോൺ, നെഗി
https://www.facebook.com/Malayalivartha