ആരാധകരെ നിരാശരാക്കിയതിൽ വിഷമമുണ്ട്; അവർ നൽകിയ പിന്തുണ വിലമതിക്കാനാവാത്തത്; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് ജിങ്കൻ

ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ജയിക്കണമയിരുന്നു. ആരാധകരെ നിരാശരാക്കിയതിൽ വിഷമമുണ്ട്. അവർ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ജിങ്കൻ പറഞ്ഞു.
സൂപ്പർകപ്പിലേക്കുള്ള യോഗ്യതയ്ക്ക് ജയം അനിവാര്യമായിരുന്നു.കളിയിൽ ഞങ്ങൾക്ക് ഗോളടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നു. പക്ഷെ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്കായില്ല. ഇനി സൂപ്പർകപ്പിലേക്കുള്ള പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ലക്ഷ്യമെന്നും ജിങ്കൻ കൂട്ടിച്ചേർത്തു.
ഇന്നലെ ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം കാണാൻ നിരവധി ആരാധകർ ബെംഗളൂരുവിൽ എത്തിയിരുന്നു. സെമി കാണാതെ പുറത്തായെങ്കിലും ഇന്നലത്തെ മത്സരം വിജയിച്ചിരുന്നെങ്കിൽ സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു.
https://www.facebook.com/Malayalivartha