ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി. ചെന്നൈയിന്‍ എഫ്.സിയുടെ കനിവിലാണു ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ കളിക്കുക. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി. മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് പ്രതീക്ഷകള്‍ തളിര്‍ത്തത്.
ഇതോടെ ആദ്യ ആറു സ്ഥാനക്കാരാണു സൂപ്പര്‍ കപ്പിനു യോഗ്യത നേടുന്നത്. ഇന്നലെ തോറ്റതോടെ മുംബൈ സിറ്റി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 18 കളികളില്‍നിന്ന് 23 പോയിന്റാണു മുംബൈ നേടിയത്. ആറാംസ്ഥാനത്തേക്ക് ഉയര്‍ന്ന ബ്ലാസ്‌റ്റേഴ്‌സിന് 25 പോയിന്റുണ്ട്. മുംബൈക്കെതിരേ 67ാം മിനിട്ടില്‍ റെനെ മിലെസിക് നേടിയ പെനാല്‍റ്റി ഗോളാണു മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ബോക്‌സില്‍ ഗാവിലിയനെ വാഡു അനാവശ്യമായി ഫൗള്‍ ചെയ്തതാണു നിര്‍ണായകമായത്.
https://www.facebook.com/Malayalivartha