Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ഒറ്റ ഫ്രീകിക്ക് കൊണ്ട് റഷ്യന്‍ ലോകകപ്പിന്റെ താരമായ ജര്‍മനിയുടെ ടോണി ക്രൂസ്

25 JUNE 2018 10:29 AM IST
മലയാളി വാര്‍ത്ത

ടോണി ക്രൂസ് ഒറ്റ രാത്രികൊണ്ടു മെഗാതാരമായി. സ്വീഡനെതിരെ സമനില വാങ്ങി ലോകകപ്പില്‍നിന്നു തന്നെ പുറത്താകുമെന്ന ഘട്ടത്തില്‍ ജര്‍മനിയെ വിജയത്തിലേക്കു തിരികെക്കൊണ്ടുവന്ന ക്രൂസ് മിസൈലില്‍, താരം ജര്‍മന്‍കാരുടെ വീരപുത്രനായി.ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ അവിശ്വസനീയതയുടെ വലയിലേക്കു തള്ളിയിട്ട വിജയഗോള്‍. മ്യൂനിക്കിലും ജര്‍മനിലെ മറ്റു നഗരങ്ങളിലും രാത്രി തുടങ്ങിയ ആഘോഷം പുലരുംവരെ നീണ്ടു.

മിഷേല്‍ ബല്ലാക്ക്, ബാസ്റ്റിന്‍ ൈഷ്വന്‍സ്റ്റീഗര്‍ എന്നിവര്‍ക്കുശേഷം ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ മധ്യനിരയിലേക്കു വന്ന പ്രതിഭാശാലിയാണ് ഇരുപത്തെട്ടുകാരന്‍ ക്രൂസ്. പതിനേഴാം വയസ്സില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂനിക്കിന്റെ ഒന്നാം ടീമിലെത്തിയ ക്രൂസ്, അവിടെനിന്ന് വായ്പക്കരാറില്‍ ബയേര്‍ ലെവര്‍കൂസനിലേക്കും 2014 ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലേക്കും പോയി.

നാലു യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ ഏക ജര്‍മന്‍ കളിക്കാരന്‍ എന്ന ബഹുമതിയും ക്രൂസിനൊപ്പമുണ്ട്. മുന്നിലും പിന്നിലും നാലുവശങ്ങളിലും കണ്ണുള്ള കളിക്കാരനെന്നാണ് ക്രൂസിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

പാസ് നല്‍കുന്നതിലെ കൃത്യതയും കളിക്കളത്തിലെ വ്യക്തമായ കാഴ്ചയും ധാരണയും ജര്‍മനി ചാംപ്യന്മാരായ 2014-ലോകകപ്പില്‍ തന്നെ ക്രൂസിനെ ശ്രദ്ധേയനാക്കിയിരുന്നു. ഹോളണ്ട് ഇതിഹാസതാരം യൊഹാന്‍ ക്രൈഫ്, മധ്യനിരയിലെ പെര്‍ഫെക്ട് കളിക്കാരന്‍ എന്ന വിശേഷണമാണ് ക്രൂസിനു നല്‍കിയത്. ഇതേത്തുടര്‍ന്നായിരുന്നു, രണ്ടുകോടി പൗണ്ടിന്റെ കരാറെഴുതി റയല്‍ മഡ്രിഡ് ക്രൂസിനെ സ്‌പെയിനിലേക്കു കൊണ്ടുപോയത്.

മധ്യനിരയില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിയുമെന്നതാണ് ക്രൂസിന്റെ സവിശേഷത. ജര്‍മനിയുടെ ലോകകപ്പിലെ തുടര്‍ന്നുള്ള കളികളിലും ഫ്രീകിക്ക് വിദഗ്ധനായ ക്രൂസിന്റെ പ്രകടനം നിര്‍ണായകമാവും.

              

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്രിവാളിന്റെ വജ്രായുധം.  (59 minutes ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

മലയോര മേഖലകളിൽ മഴ കനക്കും  (1 hour ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (1 hour ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (1 hour ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (1 hour ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (1 hour ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (1 hour ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (1 hour ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (1 hour ago)

ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു...  (1 hour ago)

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...  (1 hour ago)

പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചു; കണ്ണൂർ അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം; പൊലീസ് വാഹനത്തിന് സമീപത്താരുന്നു സ്ഫോടനം  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്  (2 hours ago)

Malayali Vartha Recommends