ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍. അതേസമയം മലയാളി താരം കൂടിയായ എച്ച്.എസ്. പ്രണോയി രണ്ടാം റൗണ്ടില്‍ പുറത്തായി.വനിത സിംഗിള്‍സില്‍ അഞ്ചാം സീഡായ സിന്ധു ജപ്പാന്റെ അയ ഒഹോരിയെ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ ഗെയിമില്‍ അടിപതറിയ സിന്ധുവിന്റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കാണാന്‍ സാധിച്ചത്. സ്‌കോര്‍:1121, 2110, 2113. ജപ്പാന്റെ കാന്‍ട സുനയമയെയാണ് പ്രണീത് കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീതിന്റെ ജയം. സ്‌കോര്‍: 2113, 2116
അതേസമയം ഡെന്‍മാര്‍ക്കിന്റെ റെസ്മസ് ജെംകെയോടാണ് പ്രണോയി പരാജയപ്പെട്ടത്. സ്‌കോര്‍: 921, 1521
"
https://www.facebook.com/Malayalivartha























