ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമന്റെില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമന്റെില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്. ജപ്പാന്റെ അകനെ യമാഗുച്ചിയോടായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 1821, 1521. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമന്റെിന്റെ ഫൈനലിലും യമാഗുച്ചിയോട് സിന്ധു അടിയറവ് പറഞ്ഞിരുന്നു. 1521, 1621 എന്ന സ്‌കോറിനായിരുന്നു ഇന്തോനേഷ്യന്‍ ഓപ്പണില്‍ സിന്ധുവിന്റെ തോല്‍വി.
അതേസമയം ഇന്ത്യയുടെ സായ് പ്രണീത് ജപ്പാന്‍ ഓപ്പണില്‍ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്തോനേഷ്യയുടെ ടോമി സുഗിയര്‍ട്ടോയെ തോല്‍പ്പിച്ചാണ് പ്രണീതിന്റെ സെമി ഫൈനല്‍ പ്രവേശനം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് പ്രണീത് ഇന്തോനേഷ്യന്‍ താരത്തെ തകര്‍ത്തു വിട്ടു.
"
https://www.facebook.com/Malayalivartha























