പുതുവഴികൾ തീർത്ത കിമ്മിന്റെ തന്ത്രങ്ങൾ ....സിന്ധുവിനെ ലോകകിരീടം ചൂടിച്ചു

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ പി വി സിന്ധുവിന്റെ പരിശീലകയായി കിമ്മിന്റെ വരവിനെ ഇങ്ങനെയേ പറയാൻ സാധിക്കുകയുള്ളു ,കാരണം സിന്ധു പുതിയ ചരിത്രം കുറിക്കുമ്പോൾ കിമ്മിന്റെ തന്ത്രങ്ങൾക്ക് പ്രസക്തി ഏറുന്നു .സിന്ധുവിന്റെ അറ്റാക്കിങ് ഗെയിമിന്റെ മൂര്‍ച്ച കൂട്ടാന്‍ പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് കിം ശ്രദ്ധിച്ചത്.
1. കൈക്കുഴ ഉപയോഗിച്ചുള്ള ഷോട്ടുകളുടെ വേഗവും വഴക്കവും കൂട്ടി
2. എതിരാളിയെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ സ്വായത്തമാക്കി
3. നെറ്റ് സ്കില്‍ പിഴവുറ്റതാക്കി
പി.വി.സിന്ധുവിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കിയ കിം ആദ്യം ചെയ്തത് കൈക്കുഴ ഉപയോഗിച്ചുള്ള ഷോട്ടുകള്‍ക്ക് കരുത്തുകൂട്ടുകയായിരുന്നു. ഫോര്‍ഹാന്‍ഡ് ഗ്രിപ്പും ബാക്ഹാന്‍ഡ് ഗ്രിപ്പും കൈക്കുഴയുടെ വഴക്കമനുസരിച്ച് ഷോട്ടുതിര്‍ക്കുമ്പോള്‍ കരുത്തുകൂട്ടുന്നു. പിടിക്കുന്നതിലെ പിന്നാലെ നെറ്റ് സ്കില്ലിനുവേണ്ടി മണിക്കൂറുകള്‍ മാറ്റിവച്ചു. നെറ്റിലേക്ക് ഓടിക്കയറി ഷോട്ടുകള്‍ പായിക്കാനും റിട്ടേണുകള്‍ പായിക്കാനും വേണ്ടത് മികച്ച പാദചലനങ്ങളും റാക്കറ്റിന്റെ മേലുള്ള പിടുത്തം കൃത്യതയുള്ളതാക്കുക എന്നിവയാണ്.
ഡ്രോപ് ഷോട്ടുകള്‍ക്കും സ്മാഷുകള്‍ക്കും കൃത്യതകൂട്ടാനാണ് നെറ്റ് സ്കില്ലില്‍ കൂടുതലായി ശ്രദ്ധിച്ചത്.
എതിരാളിയെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കായി എതിരാളിയുടെ കളിരീതികളും മനസിലാക്കിയിരിക്കണം. ഡ്രോപ് ഷോട്ടുകള്‍ക്കും സ്ലോ ഷോട്ടുകള്‍ക്കും ഡബിള്‍ ആക്ഷന്‍ ഷോട്ടുകള്‍ക്കും കബളിപ്പിക്കല്‍ ഭംഗിയായി നടത്തുന്നു. എതിരാളിയുടെ ഷോട്ട് എവിടേക്കാവും എന്ന് ഊഹിച്ചാണ് ഓരോ താരവും ഷോട്ടുകള്‍ പായിക്കുന്നത്. ഇത്തരത്തില്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ എതിരാളി ഊഹിക്കുന്നതിന് മറുവശത്തേക്ക് ഷോട്ടുകള്‍ പായിച്ചാണ് കബളിപ്പിക്കല്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha























