പാക്കിസ്ഥാനിലേക്ക് ശ്രീലങ്കയുടെ പര്യടനം സെപ്റ്റംബര്‍ 27 ന് ആരംഭിക്കും...

പാകിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ പര്യടനം സെപ്റ്റംബര്‍ 27ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ആണ് പര്യടനത്തിലുള്ളത്. പുതിയ പരിശീലകന്റെ കീഴില്‍ പാക്കിസ്ഥാന്റെ ആദ്യ മല്‍സരമാകും ഇത്. മിസ്ബ ഉള്‍ഹഖ് ആണ് ഇപ്പോള്‍ പാകിസ്ഥാന്റെ മുഖ്യ പരിശീലകന്‍. സര്‍ഫ്രാസ് ആണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍.
കറാച്ചിയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച ആണ് ആദ്യ ഏകദിനം നടക്കുന്നത്. 2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























