കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു പുറത്ത്

കൊറിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനായ പി വി സിന്ധുവിനു തിരിച്ചടി. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. അമേരിക്കയുടെ ബിവെന്‍ സാങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിനു അവസാന രണ്ടു സെറ്റുകള്‍ നഷ്ടമായതോടെ മത്സരം കൈവിടുകയായിരുന്നു.
കൊറിയ ഓപ്പണിലെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സായി പ്രണീതും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ആദ്യ സെറ്റില്‍ തന്നെ പ്രണീത് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
"
https://www.facebook.com/Malayalivartha























