ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട പതിമൂന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് സാറ വിരമിക്കുന്നത്. 2006ല്‍ ഇംഗ്ലണ്ട് ടീമിനായി അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
ബാറ്‌സ്മാനും, ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പറും കൂടിയാണ് സാറ. 6553 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.
അന്താരാഷ്ട്ര വനിതാക്രിക്കറ്റില്‍ ആയിരം റണ്ണുകള്‍ പൂര്‍ത്തിയാക്കിയ എറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡ് നേടിയ സാറ തന്റെ പതിനെട്ടാം വയസ്സില്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏഴു സെഞ്ചുറികളും 19 അര്‍ദ്ധസെഞ്ചുറികളും നേടിയ താരം, ടി20യില്‍ 16 അര്‍ദ്ധസെഞ്ചുറികളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















