Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ജനിച്ച നാള്‍മുതല്‍ക്കെ എനിക്ക് ആസ്ത്മയുണ്ട്, ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്... എന്നാല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ ശ്വാസമെടുക്കുന്നതില്‍ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച്‌ ഞാന്‍ പൂര്‍ണ്ണമായും ബോധവാനായത്', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

19 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ആദ്യം ഓര്‍മ വരിക 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ 19ആം ഓവർ ആയിരിക്കും. ഈ ഓവറിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് നേടിയത്.

ഇതിലൂടെ യുവരാജ് സിങ്ങ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. ബ്രോഡിന്റെ ഓവറിന് തൊട്ടുമുമ്പത്തെ ഓവറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ലിന്റോഫ് യുവിയുമായി കൊമ്ബു കോര്‍ത്തു സംസാരിച്ചിരുന്നു. ഇതിന്റെ അരിശം മുഴുവന്‍ യുവി തൊട്ടടുത്ത ഓവറില്‍ ബ്രോഡിനെതിരേ തീർക്കുകയും ചെയ്തതാണ്.

എന്നാല്‍ ബ്രോഡ് അതുകൊണ്ടൊന്നും തളര്‍ന്നില്ല. 500ല്‍ അധികം ടെസ്റ്റ് വിക്കറ്റുകളാണ് താരം ഇതുവരെ താരത്തിന്റെ കൈയിലുള്ളത്. ഈയിടെ നടന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ കര്‍ട്ലി ആംബ്രോസിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറെന്ന റെക്കോര്‍ഡ് ബ്രോഡ് സ്വന്തമാക്കി.

563 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും 616 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആന്‍ഡേഴ്സണുമാണ് ബ്രോഡിന് ഇനി മറികടക്കാനുള്ളത്. ഇപ്പോഴിതാ താന്‍ ജന്മനാ ഒരു ആസ്ത്മ രോഗിയാണെന്ന ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ചെറുപ്പത്തില്‍ തനിക്ക് ഇക്കാര്യം പുറത്തു പറയാന്‍ നാണക്കേടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞത്. 'ജനിച്ച നാള്‍മുതല്‍ക്കെ എനിക്ക് ആസ്ത്മയുണ്ട്. ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്. എന്നാല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ ശ്വാസമെടുക്കുന്നതില്‍ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച്‌ ഞാന്‍ പൂര്‍ണ്ണമായും ബോധവാനായത്. കൗമാരത്തില്‍ എനിക്ക് ആസ്ത്മയുണ്ടെന്ന് ഞാന്‍ ആരോടും പറയുകയില്ലായിരുന്നു.

സ്‌കൂളില്‍ കൂട്ടുകാരുടെ വിചാരണ നേരിടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിലെനിക്ക് നാണക്കേടായിരുന്നു. എന്നാല്‍ ആസ്ത്മ എന്റെ കായിക വിനോദങ്ങളെ ഒരിക്കലും ബാധിച്ചില്ല. അതില്‍ പ്രധാനപങ്ക് വഹിച്ചത് അമ്മയാണ്. ആസ്ത്മയുള്ള കുട്ടികളെ വ്യായാമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത് മാതാപിതാക്കള്‍ക്ക് എളുപ്പമാണ്. ഭാഗ്യവശാല്‍ എന്റെ അമ്മ ഒരു സ്‌പോര്‍ട്‌സ് ടീച്ചറായിരുന്നു. ഞാന്‍ ആസ്ത്മയെ എങ്ങനെ നേരിടണമെന്ന് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.'- സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends