ഫെഡറേഷന് കപ്പ് അത് ലറ്റിക്സ് ചാന്പ്യന്ഷിപ്പില് കേരളത്തിന്റെ വി. മുഹമ്മദ് അജ്മലിന് ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് യോഗ്യത
പുരുഷ 400 മീറ്ററില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മല്‍ വെള്ളിയും ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് യോഗ്യതയും നേടി. രാജേഷ് 45.75 സെക്കന്‍ഡിലും അജ്മല്‍ 45.85 സെക്കന്‍ഡിലും ഫിനിഷിംഗ് ലൈന്‍ കടക്കുകയും ചെയ്തു. 46.17 സെക്കന്‍ഡായിരുന്നു ഈയിനത്തിലെ ഏഷ്യന്‍ യോഗ്യതാ മാര്‍ക്ക്.
അതേസമയം, ഈ ഇനത്തിലെ സൂപ്പര്‍ താരം കേരളത്തിന്റെ മുഹമ്മദ് അനസ് യാഹിയയ്ക്ക് (46.19 സെക്കന്‍ഡ്) വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അനസിന്റെ പേരിലാണ് ദേശീയ റിക്കാര്‍ഡ്.
ദേശീയതാരമായ തമിഴ്നാടിന്റെ ആരോക്യ രാജീവിന് (46.54) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.
"
https://www.facebook.com/Malayalivartha